Breaking News

ഹൃദയാഘാതം; നടന്‍ ഡാനിയല്‍ ബാലാജി അന്തരിച്ചു

 ഹൃദയാഘാതം; നടന്‍ ഡാനിയല്‍ ബാലാജി അന്തരിച്ചു




ചെന്നൈ: പ്രശസ്ത നടന്‍ ഡാനിയല്‍ ബാലാജി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. നാല്‍പ്പത്തിയെട്ട് വയസ്സായിരുന്നു. ഇന്നലെ രാത്രിയായിരുന്നു അന്ത്യമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കടുത്ത നെഞ്ചുവേദനയെ തുടര്‍ന്ന് ഡാനിയല്‍ ബാലാജിയെ ചെന്നൈ കൊട്ടിവാകത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല.

സംസ്‌കാര ചടങ്ങുകള്‍ ശനിയാഴ്ച നടന്റെ വസതിയില്‍ നടക്കും. തമിഴ്, മലയാളം, കന്നഡ ഭാഷകളില്‍ വില്ലന്‍ വേഷങ്ങളില്‍ തിളങ്ങിയ താരമാണ് ബാലാജി.

കമല്‍ ഹാസന്റെ ‘മരുതനായക’ത്തില്‍ യൂണിറ്റ് പ്രൊഡക്ഷന്‍ മാനേജറായാണ് സിനിമയിലേക്ക് എത്തിയത്. ടെലിവിഷന്‍ സീരിയലിലൂടെയാണ് അഭിനയത്തിലേയ്ക്ക് ചുവടുവെച്ചത്.

വേട്ടയാട് വിളയാട്, വട ചെന്നൈ, മായവന്‍, ഭൈരവ തുടങ്ങിയവയാണ് ശ്രദ്ധേയമായ തമിഴ് ചിത്രങ്ങള്‍. മലയാളത്തില്‍ ബ്ലാക്ക്, ഭഗവാന്‍, ഡാഡി കൂള്‍ എന്നീ ചിത്രങ്ങളിലൂടെയും ശ്രദ്ധനേടി.

No comments