Breaking News

ഈഡൻ ഗാർഡൻസിൽ മഹത്തായ അതിഥി എത്തിയ ദിവസം, റസൽ വിളയാട്ടത്തിൽ തോറ്റോടി ഭുവിയും പിള്ളേരും; നെഞ്ചുവിരിച്ച് നടരാജൻ

 ഈഡൻ ഗാർഡൻസിൽ മഹത്തായ അതിഥി എത്തിയ ദിവസം, റസൽ വിളയാട്ടത്തിൽ തോറ്റോടി ഭുവിയും പിള്ളേരും; നെഞ്ചുവിരിച്ച് നടരാജൻ




റസലിന് മാത്രം കഴിയുന്ന ഒരു മാജിക്കുണ്ട്,, ചില സമയത്ത് ആ മാന്ത്രികത അതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തും. അതിന്റെ മാന്ത്രികതയും ഭംഗിയും ലോകത്ത് മറ്റൊന്നിനും മാന്ത്രികനും ആവർത്തിക്കാൻ പറ്റില്ല. അത്രത്തോളം പവർ അതിനുണ്ട് എന്ന് പറയാം. ആ പവറിൽ തിരിച്ചോടിയ ഹൈദാഹരബദ് ബോളർമാർ പറഞ്ഞ് കാണും – ഈ മനുഷ്യന് ഭ്രാന്താടാ എന്ന്. അത്രത്തോളം ബലവാനായ ആന്ദ്രേ റസൽ എന്ന താരത്തിന്റെ മനക്കൽ അകപ്പെട്ടുപോയ ഭുവിയും കൂട്ടരും ചിന്നിച്ചിതറി ഓടുന്ന കാഴ്ചയാണ് കണ്ടത്. 25 പന്തിൽ 64 റൺസ് എടുത്ത താരത്തിന്റെ ബാറ്റിൽ നിന്ന് പിറന്നത് 7 പടുകൂറ്റൻ സിക്സുകൾ ആയിരുന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ കൊൽക്കത്തയ്ക്ക് തുടക്കത്തിൽ തന്നെ പതർച്ച നേരിടേണ്ടതായി വന്നു. കളിയുടെ ഒരു ഘട്ടത്തിൽ 51 – 4 എന്ന നിലയിൽ ആയിരിന്നു അവർ. എന്നാൽ ആ തകർച്ച ഒരു ഉയർച്ചയുടെ ആരംഭം ആയിരുന്നു. ക്രീസിൽ ഉറച്ച റസൽ റിങ്കു സിങിനെ സാക്ഷയിലാക്കി വെടിക്കെട്ടിന് തീകൊളുത്തി.

ആദ്യം അച്ചടക്കത്തോടെ പന്തെറിഞ്ഞ ബോളർമാർ താരത്തിന് മുന്നിൽ സ്കൂൾ കുട്ടികൾ ആയി. എല്ലാവരും പ്രഹരം ഏറ്റുവാങ്ങി. ആദ്യ രണ്ട്‌ ഓവറിൽ 7 റൺസ് മാത്രം എറിഞ്ഞ ഭുവി പിന്നെ വിട്ടുകൊടുത്തത് 44 റൺസാണ്. അതിൽ തന്നെ ഉണ്ട് അയാൾക്ക് പിന്നെ എന്താണ് സംഭവിച്ചത് എന്നുള്ളത്. റസൽ സ്കൂൾ കുട്ടികളെ പോലെയാണ് പ്രഹരിച്ചത്.

No comments