വണ്‍ ഫാമിലിയൊക്കെ പറച്ചിൽ മാത്രം, മുംബൈ ടീമിൽ വിഭാഗീയത രൂക്ഷമെന്ന് റിപ്പോർട്ട്, ടീമിനകത്ത് രണ്ട് ഗ്യാങ്ങുകൾ
വണ്‍ ഫാമിലിയൊക്കെ പറച്ചിൽ മാത്രം, മുംബൈ ടീമിൽ വിഭാഗീയത രൂക്ഷമെന്ന് റിപ്പോർട്ട്, ടീമിനകത്ത് രണ്ട് ഗ്യാങ്ങുകൾ
മുംബൈ: വണ്‍ ഫാമിലിയെന്നാണ് പറയുന്നതെങ്കിലും മുംബൈ ഇന്ത്യന്‍സ് ടീമില്‍ വിഭാഗീയത രൂക്ഷമെന്ന് റിപ്പോര്‍ട്ട്. ടീമിനകത്ത് രോഹിത് ശര്‍മയെ പിന്തുണക്കുന്നവരുടെ സംഘവും ഹാര്‍ദ്ദിക് പാണ്ഡ്യയെ പിന്തുണക്കുന്നവരുടെ സംഘവും ഉണ്ടെന്ന് പ്രമുഖ ഹിന്ദി ദിനപത്രമായ ദൈനിക് ജാഗരണ്‍ റിപ്പോര്‍ട്ട് ചെയ്തു.
രോഹിത് ശര്‍മയെ പിന്തുണക്കുന്നവരുടെ കൂട്ടത്തില്‍ പേസര്‍ ജസ്പ്രീത് ബുമ്ര, സൂര്യകുമാര്‍ യാദവ്, യുവതാരം തിലക് വര്‍മ എന്നിവരാണുള്ളതെന്നാണ് ദൈനിക് ജാഗരണിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ഹാര്‍ദ്ദിക് പാണ്ഡ്യയെ പിന്തുണക്കുന്നവരുടെ കൂട്ടത്തില്‍ ഇഷാന്‍ കിഷന്‍ അടക്കമുള്ള താരങ്ങളുണ്ട്. രോഹിത് ശര്‍മക്ക് ടീമിനകത്ത് പിന്തുണയുണ്ടെങ്കിലും ടീം മാനേജ്മെന്‍റിന്‍റെ പിന്തുണ ഹാര്‍ദ്ദിക് പാണ്ഡ്യക്കാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
രോഹിത് ശര്‍മയെ മുംബൈ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് മാറ്റിയ രീതിലുള്ള എതിര്‍പ്പും വര്‍ഷങ്ങളായി ടീമില്‍ തുടരുന്ന തങ്ങളെയെല്ലാം അവഗണിച്ച് ടീമിനെ ചതിച്ച് ഗുജറാത്തിലേക്ക് പോയ ഹാര്‍ദ്ദിക്കിനെ തിരിച്ചെത്തിച്ച് ക്യാപ്റ്റന്‍ സ്ഥാനം കൊടുത്തതുമാണ് ബുമ്രയുടെയും സൂര്യയുടെയുമെല്ലാം എതിര്‍പ്പിന് കാരണമായി പറയുന്നത്. ആകാശ് മധ്‌വാള്‍ അടക്കമുള്ള യുവതാരങ്ങളുടെ പിന്തുണയും രോഹിത്തിനുണ്ട്.

No comments