Breaking News

“പ്ലസ്ടു കഴിഞ്ഞവർക്ക് അത്യാധുനിക ഐടി കോഴ്‌സുകൾ പഠിക്കാൻ മികച്ച അവസരം”; അഡ്മിഷൻ ആരംഭിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി

 “പ്ലസ്ടു കഴിഞ്ഞവർക്ക് അത്യാധുനിക ഐടി കോഴ്‌സുകൾ പഠിക്കാൻ മികച്ച അവസരം”; അഡ്മിഷൻ ആരംഭിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി




തൊഴിൽ സാധ്യതകൾ വർദ്ധിച്ചുവരുന്ന മേഖലയാണ് ഐടി രംഗം. അതുകൊണ്ട് തന്നെ ഈ മേഖലയിൽ വിദ്യാഭ്യാസ സാധ്യതയും ഏറെയാണ്. ഐടി മേഖലയിൽ മികച്ചൊരു തൊഴിൽ നേടണമെങ്കിൽ അത്യാധുനിക ടെക്‌നോളജികളിൽ അറിവുള്ളവരായിരിക്കണം. ഐടി രംഗത്ത് ലോകത്തെവിടെയും ഒരു തൊഴിൽ സ്വപ്നം കാണുന്ന വിദ്യാർത്ഥികൾക്ക് നൂതന സാങ്കേതിക കോഴ്സുകളിലൂടെ അവസരം ഒരുക്കുകയാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി കൊച്ചി സാറ്റ്ലൈറ്റ് സെന്റർ. 

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയിലൂടെ ഒരു മികച്ച ഐടി പ്രൊഫഷണലാകാനുള്ള അവസരമാണ് ഇതിലൂടെ വിദ്യാർത്ഥികൾക്ക് മുന്നിൽ തുറക്കപ്പെടുന്നത്. ഇന്ത്യ ഗവൺമെന്റിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി കോട്ടയം, കൊച്ചിയിലുള്ള സാറ്റ്ലൈറ്റ് സെന്ററിൽ തുടങ്ങുന്ന ഐ.ടി രംഗത്തെ നൂതന സാങ്കേതിക കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുകയാണ്.

സൈബർ സെക്യൂരിറ്റി, നെറ്റ്‌വർക്ക് സെക്യൂരിറ്റി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റാ സയൻസ് തുടങ്ങിയ കോഴ്സുകളിലേക്കും ഓൺലൈൻ ആയി നടത്തുന്ന എംടെക് ഉൾപ്പെടെയുള്ള കോഴ്സുകളിലേക്കുമാണ് പ്രവേശനം ആരംഭിച്ചിരിക്കുന്നത്. പ്ലസ്ടു മുതൽ വിദ്യാഭ്യാസ യോ​ഗ്യതയുള്ള വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.

Contact: 6238600937 | 9778425539

No comments