Breaking News

ഒമാന് പിന്നാലെ യുഎഇയിലും കനത്തമഴ; എമിറേറ്റ്‌സില്‍ വര്‍ക്ക് ഫ്രം ഹോം, സ്‌കൂളുകള്‍ ഓണ്‍ലൈനില്‍

 ഒമാന് പിന്നാലെ യുഎഇയിലും കനത്തമഴ; എമിറേറ്റ്‌സില്‍ വര്‍ക്ക് ഫ്രം ഹോം, സ്‌കൂളുകള്‍ ഓണ്‍ലൈനില്‍




ദുബായ്: ഒമാന് പിന്നാലെ യുഎഇയിലും കനത്ത മഴ. യും പ്രളയ സാധ്യതയും. കാലാവസ്ഥ പ്രതികൂലമായതോടെ ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകള്‍ക്കും പഠനം ഓണ്‍ലൈനിലേക്ക് മാറ്റാന്‍ നിര്‍ദേശം നല്‍കി. ജീവനക്കാരെ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുവദിക്കണമെന്ന് സ്വകാര്യ സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കി.

യുഎഇയിലുടനീളമുള്ള പൊതുവിദ്യാലയങ്ങള്‍ ഇന്നും നാളെയും (ഏപ്രില്‍ 16, 17) ക്ലാസ്സുകള്‍ ഓണ്‍ലൈനിലാകും. യുഎഇയിലുടനീളമുള്ള പ്രതികൂല കാലാവസ്ഥ ഏറ്റവുമധികം ബാധിച്ച പ്രദേശങ്ങളിലെ സ്വകാര്യമേഖലാ കമ്പനികളോട് പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെക്കാനും മുന്‍കരുതല്‍ സ്വീകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

നേരത്തെ, റാസല്‍ഖൈമയിലെ പ്രാദേശിക എമര്‍ജന്‍സി, ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ ടീം എമിറേറ്റിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കുള്ള ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക് മാറ്റാന്‍ തീരുമാനിച്ചിരുന്നു. യുഎഇയിലെ എല്ലാ സര്‍ക്കാര്‍ ജീവനക്കാരോടും വിദൂരമായി ജോലി ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ജോലിസ്ഥലത്ത് സാന്നിധ്യം ആവശ്യമുള്ള ചില ഫെഡറല്‍ ജീവനക്കാരെ ഒഴിവാക്കി. യുഎഇയിലും വരുന്ന രണ്ട് ദിവസത്തേക്ക് കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട് എന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.

No comments