Breaking News

ദുബൈ മലബാർ കലാ സാംസ്കാരിക വേദിയുടെ ഈ വർഷത്തെ *"കാരുണ്യ ശ്രേഷ്ഠ പുരസ്കാരം"* ബോബി ചെമ്മണ്ണൂരിന് തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന ചടങ്ങിൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പുരസ്കാരം സമ്മാനിക്കും

 ദുബൈ മലബാർ കലാ സാംസ്കാരിക വേദിയുടെ ഈ വർഷത്തെ *"കാരുണ്യ ശ്രേഷ്ഠ പുരസ്കാരം"* ബോബി ചെമ്മണ്ണൂരിന്                                  

തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന ചടങ്ങിൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പുരസ്കാരം സമ്മാനിക്കും 






ദുബൈ: കാൽ നൂറ്റാണ്ടിലേറെ കാലം നാട്ടിലും മറുനാട്ടിലും സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ മേഖലകളിൽ പ്രവർത്തിച്ചു വരുന്ന ദുബൈ മലബാർ കലാ സാംസ്കാരിക വേദിയുടെ ഈ വർഷത്തെ ചെർക്കളം അബ്ദുള്ള സാഹിബിന്റെ നാമധേയത്തിലുള്ള *കാരുണ്യ ശ്രേഷ്ഠ പുരസ്കാരം* വ്യവസായ പ്രമുഖനും ജീവകാരുണ്യ പ്രവർത്തകനുമായ ബോബി ചെമ്മണ്ണൂരിന് സമ്മാനിക്കും. വലിയൊരു വ്യവസായ സാമ്രാജ്യത്തിന് ഉടമായ അദ്ദേഹം ജീവകാരുണ്യ മേഖലകളിൽ നടത്തിക്കൊണ്ടിരിക്കുന്ന ശക്തമായ ഇടപെടൽ ലോകത്തിന് തന്നെ മാതൃകയാണ്.                     

ഏറ്റവുമൊടുവിൽ സൗദി ജയിലിൽ വധ ശിക്ഷയ്ക്ക് വിധിച്ച കോഴിക്കോട് ഫറോഖ് സ്വദേശി അബ്ദുറഹീമിൻ്റെ മോചന ദ്രവ്യം കണ്ടെത്തുന്നതിൽ ബോബി ചെമ്മണ്ണൂർ നടത്തിയ അശ്രാന്ത പരിശ്രമം മാതൃകാപരവും ശ്രദ്ധേയവുമായിരുന്നു.

ജീവ കാരുണ്യ മേഖലയിൽ നടത്തിവരുന്ന പ്രവർത്തനം മുൻ നിർത്തിയാണ് പുരസ്കാരം ജൂൺ മൂന്നാം വാരം തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന ചടങ്ങിൽ പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങൾ പുരസ്കാരം സമ്മാനിക്കുമെന്ന് മുഖ്യ രക്ഷാധികാരി കല്ലട്ര മാഹിൻ ഹാജി, എ.കെ.എം അഷ്റഫ് എം.എൽ.എ, ദുബൈ മലബാർ കലാസാംസ്കാരിക വേദി ജനറൽ കൺവീനർ അഷ്റഫ് കർള, ട്രഷറർ ബഷീർപള്ളിക്കര സയ്യിദ് ഷാഹുൽ ഹമീദ് തങ്ങൾ, സമീർ ബെസ്റ്റ് ഗോൾഡ്, റാഫി പള്ളിപ്പുറം, എ.കെ ആരിഫ് , സെഡ് എ കയ്യാർ, കെ വി യുസഫ് എന്നിവർ അറിയിച്ചു.

No comments