Breaking News

കാസര്‍കോട് ഉറങ്ങിക്കിടക്കുകയായിരുന്ന 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി കമ്മല്‍ മോഷ്ടിച്ച് ഉപേക്ഷിച്ചു, അന്വേഷണം

 കാസര്‍കോട് ഉറങ്ങിക്കിടക്കുകയായിരുന്ന 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി കമ്മല്‍ മോഷ്ടിച്ച് ഉപേക്ഷിച്ചു, അന്വേഷണം




കാസര്‍കോട്: ഉറങ്ങി കിടക്കുകയായിരുന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ടു പോയി കമ്മല്‍ മോഷ്ടിച്ച് ഉപേക്ഷിച്ചു. പടന്നക്കാട് ഒഴിഞ്ഞവളപ്പില്‍ ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. മുത്തശ്ശന്‍ പശുവിനെ കറക്കാന്‍ പോയപ്പോഴാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. അടുക്കള ഭാഗത്തെ കതക് തുറന്നാണ് കുട്ടിയെ കൊണ്ടുപോയതെന്നാണ് വിവരം.

കുട്ടിയെ കാണാതായ വിവരം അറിഞ്ഞ് നാട്ടുകാര്‍ തിരച്ചില്‍ നടത്തിയപ്പോഴാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ആ സമയം, കുട്ടിയുടെ കാതില്‍ ഉണ്ടായിരുന്ന സ്വര്‍ണക്കമ്മല്‍ മോഷണം പോയി. അതേസമയം, കുട്ടിക്ക് കണ്ണിനും കഴുത്തിനും പരിക്കേറ്റിട്ടുണ്ട്. ഇതേ തുടര്‍ന്ന് കുട്ടിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

No comments