Breaking News

വമ്പന്‍ പ്രഖ്യാപനം വരുന്നു, ടി20 ലോക കപ്പിന് ശേഷം കോഹ്‌ലി ക്യാപ്റ്റന്‍സി ഒഴിയും!


ഈ വര്‍ഷം യു.എ.ഇയില്‍ വെച്ച് നടക്കാനിരിക്കുന്ന ടി20 ലോക കപ്പിന് ശേഷം വിരാട് കോഹ്‌ലി ഇന്ത്യയുടെ ഏകദിന, ടി20 ടീമുകളുടെ നായകസ്ഥാനം ഒഴിയുമെന്ന് റിപ്പോര്‍ട്ട്. ബാറ്റിംഗില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് വേണ്ടിയാണ കോഹ്‌ലിയുടെ ഈ നീക്കം. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടന്നതായും രോഹിത് ശര്‍മ്മയുമായി നേതൃത്വപരമായ ഉത്തരവാദിത്വങ്ങള്‍ പങ്കിടാന്‍ കോഹ്‌ലി തീരുമാനമെടുത്തതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാനായിത്തീരാന്‍ കോഹ്‌ലി ആഗ്രഹിക്കുന്നുവെന്നും അതിന് ബാറ്റിംഗില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വരുമെന്നതിനാല്‍ നായക സ്ഥാനം ഒഴിയാനുള്ള തീരുമാനത്തില്‍ താരം എത്തിച്ചേരുകയായിരുന്നെന്നുമാണ് ബി.സി.സി.ഐ വൃത്തങ്ങള്‍ നല്‍കിയ സൂചന. വരും മാസങ്ങളില്‍ തന്നെ ഇതില്‍ പ്രഖ്യാപനമുണ്ടാകുമെന്നാണ് വിവരം.

ധോണിയില്‍ നിന്ന് ക്യാപ്റ്റന്‍സി ഏറ്റുവാങ്ങിയ കോഹ്‌ലിയ്ക്ക് ഒരു ഐ.സി.സി കിരീടം പോലും നോടാനായിട്ടില്ല എന്നത് എപ്പോഴും വിമര്‍ശനത്തിന് വിഷയമാകാറുണ്ട്. പലരും കോഹ്‌ലിയെ പരിമിത ഓവര്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍സിയില്‍ നിന്ന് മാറ്റണമെന്നും ആവശ്യപ്പെടാറുണ്ട്. ഇപ്പോള്‍ ഇക്കാര്യത്തില്‍ കോഹ്‌ലി തന്നെ ഒരു ഉറച്ച തീരുമാനത്തില്‍ എത്തിയിരിക്കുകയാണ്.

No comments