Breaking News

മലയാളികള്‍ക്ക് വന്‍ തിരിച്ചടി; നഴ്‌സിങ് മേഖലയില്‍ കൂടുതല്‍ സ്വദേശികളെ നിയമിക്കുന്ന പദ്ധതി പ്രഖ്യാപിച്ച് യുഎഇ


ദുബായ്: മലയാളികള്‍ക്ക് വന്‍ തിരിച്ചടി നല്‍കി, നഴ്‌സിങ് മേഖലയില്‍ കൂടുതല്‍ സ്വദേശികളെ നിയമിക്കുന്ന സുപ്രധാന പദ്ധതികള്‍ പ്രഖ്യാപിച്ച് യുഎഇ. നഴ്‌സിങ്ങില്‍ ഡിഗ്രി, ഡിപ്ലോമ കോഴ്‌സുകള്‍ തുടങ്ങാനും 5 വര്‍ഷത്തിനകം 10,000 പേര്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കാനും തീരുമാനിച്ചു.

നഴ്‌സിങ്, പ്രോഗ്രാമിങ്, അക്കൗണ്ടിങ് തുടങ്ങിയ മേഖലകളില്‍ ജോലി ചെയ്യുന്ന സ്വദേശികള്‍ക്ക് 5 വര്‍ഷത്തേക്കു വേതനത്തിനു പുറമേ പ്രതിമാസം 5,000 ദിര്‍ഹം (ഏകദേശം ഒരു ലക്ഷം രൂപ) ബോണസ് നല്‍കും. സ്വകാര്യ മേഖലയില്‍ കൂടുതല്‍ ആനുകൂല്യങ്ങളോടെ 75,000 സ്വദേശികള്‍ക്കു തൊഴിലവസരം ഉറപ്പാക്കും.

നഴ്‌സിങ്-മിഡ്വൈഫ് രംഗത്തു സ്വദേശികള്‍ക്കു കൂടുതല്‍ തൊഴിലവസരങ്ങളൊരുക്കാനുള്ള പദ്ധതികള്‍ക്ക് ഏപ്രിലില്‍ തുടക്കമായിരുന്നു. സ്വകാര്യ മേഖലയിലെ തൊഴിലുടമകള്‍ പ്രതിവര്‍ഷം 2% എന്ന തോതില്‍ 5 വര്‍ഷത്തേക്കു സ്വദേശി ജീവനക്കാരുടെ എണ്ണം കൂട്ടണം. 5 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ 10% ജീവനക്കാര്‍ സ്വദേശികളാകണം.

സ്വകാര്യ മേഖലയില്‍ 20,000 ദിര്‍ഹത്തില്‍ താഴെ ശമ്പളം ഉള്ളവരുടെ പെന്‍ഷന്‍ ഫണ്ടിലേക്ക് 5 വര്‍ഷത്തേക്കു നിശ്ചിത തുക വകയിരുത്തും. ഇവരുടെ ഓരോ കുട്ടിക്കും 800 ദിര്‍ഹം പ്രതിമാസം അലവന്‍സ്. ജോലി നഷ്ടപ്പെടുന്ന സ്വദേശികള്‍ക്ക് 6 മാസംവരെ സാമ്പത്തിക സഹായം നല്‍കാനും പദ്ധതിയുണ്ട്. അതേസമയം, നഴ്‌സിങ് രംഗത്തെ സ്വദേശിവല്‍ക്കരണം ആയിരക്കണക്കിനു മലയാളികളെ ബാധിക്കും.

No comments