Breaking News

പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണം: പ്രതികളായ 19 വിദ്യാർത്ഥികൾക്കും ജാമ്യം, സിബിഐ എതിർപ്പ് തള്ളി

 പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണം: പ്രതികളായ 19 വിദ്യാർത്ഥികൾക്കും ജാമ്യം, സിബിഐ എതിർപ്പ് തള്ളി




പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ പ്രതികളായ 19 വിദ്യാർത്ഥികൾക്കും ജാമ്യം. ഉപാധികളോടെയാണ് വിദ്യാർത്ഥികൾക്ക് ജാമ്യം നൽകിയത്. ജാമ്യം നൽകുന്നതിനെ സിബിഐ എതിർത്തിരുന്നെങ്കിലും ജസ്റ്റിസ് ഡയസ് ജാമ്യം അനുവദിക്കുകയായിരുന്നു. അതേസമയം സിദ്ധാർത്ഥന്റെ മാതാവ് ഷീബയും ജാമ്യപേക്ഷയെ എതിർത്തിരുന്നു.

പൂക്കോട് വെറ്റിനറി കോളജിലെ വിദ്യാർഥിയായിരുന്ന സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ടാട്ട് എട്ട് വിദ്യാർഥികളെയാണ് അറസ്റ്റ് ചെയ്തിരുന്നത്. റാഗിങ്, ആത്മഹത്യാപ്രേരണ, മർദനം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. അതേസമയം പ്രാഥമിക കുറ്റപത്രം സമർപ്പിച്ചെന്നും ജാമ്യം നൽകരുതെന്നും കോടതിയിൽ സിബിഐ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ജാമ്യം തടയുകയെന്ന ലക്ഷ്യത്തോടെയുളള കുറ്റപത്രം നിയമപരമല്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.

അതേസമയം സിദ്ധാർത്ഥനെതിരെ നടന്നത് ആൾക്കൂട്ട വിചാരണയാണെന്നും അടിയന്തര വൈദ്യ സഹായംപോലും നൽകിയില്ലെന്നും കുറ്റപത്രത്തിൽ സിബിഐ ചൂണ്ടിക്കാട്ടുന്നു. തുടരന്വേഷണം നടക്കുകയാണെന്നും പ്രതികൾക്ക് ജാമ്യം നൽകിയാൽ അന്വേഷണത്തെ ബാധിക്കുമെന്നുമാണ് സിബിഐ നിലപാട്. മരണകാരണം കണ്ടെത്താൻ ദില്ലി എയിംസിലെ മെഡിക്കൽ ബോർഡിന്‍റെ വിദഗ്ധോപദേശം തേടുകയും ചെയ്തിട്ടുണ്ട്.

No comments