Breaking News

ടി20 ലോകകപ്പ് ക്രിക്കറ്റില്‍ വിദേശ ടീമിനെ സ്‌പോണ്‍സര്‍ ചെയ്ത് കര്‍ണാടകയിലെ പാല്‍ സൊസൈറ്റി; ചരിത്ര നീക്കവുമായി 'നന്ദിനി'

 ടി20 ലോകകപ്പ് ക്രിക്കറ്റില്‍ വിദേശ ടീമിനെ സ്‌പോണ്‍സര്‍ ചെയ്ത് കര്‍ണാടകയിലെ പാല്‍ സൊസൈറ്റി; ചരിത്ര നീക്കവുമായി 'നന്ദിനി'




ടി 20 ലോകകപ്പ് ക്രിക്കറ്റില്‍ വിദേശ ടീമിന്റെ മുഖ്യസ്‌പോണ്‍സര്‍മാരായി ചരിത്രംക്കുറിച്ച് കര്‍ണാടക മില്‍ക്ക് ഫെഡറേഷന്റെ (കെ.എം.എഫ്.). സ്‌കോട്ട്ലന്‍ഡ് ടീമിന്റെ മുഖ്യ സ്‌പോണ്‍സറായാണ് നന്ദിനി അവതരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി സ്‌കോട്ട്ലന്‍ഡ് ടീം നന്ദിനി ബ്രാന്‍ഡ് ലോഗോയുള്ള ജേഴ്സി കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു.


നന്ദിനി ബ്രാന്‍ഡിന്റെ പേര് കന്നഡയിലാണ് ജഴ്സിയില്‍ എഴുതിയത്. അയര്‍ലന്‍ഡ് ക്രിക്കറ്റ് ടീമിന്റെ പ്രധാന സ്‌പോണ്‍സറും ‘നന്ദിനി’യാണ്. ആദ്യമായാണ് നന്ദിനി ബ്രാന്‍ഡ് അന്താരാഷ്ട്രതലത്തില്‍ സ്‌പോണ്‍സറാകുന്നത്. ജൂണ്‍ രണ്ടുമുതല്‍ യു.എസിലും വെസ്റ്റ് ഇന്‍ഡീസിലുമായിട്ടാണ് ലോകകപ്പ് ക്രിക്കറ്റ് നടക്കുന്നത്.

ജൂണ്‍ നാലിന് ഇംഗ്ലണ്ടിനെതിരേയാണ് സ്‌കോട്ട്ലന്‍ഡിന്റെ ആദ്യമത്സരം. ‘നന്ദിനി’യെ ആഗോള ബ്രാന്‍ഡാക്കി മാറ്റാനുള്ള ശ്രമമാണെന്നും മത്സരത്തിനിടെ ടീമുകള്‍ നന്ദിനി ബ്രാന്‍ഡ് പ്രദര്‍ശിപ്പിക്കുമെന്നും കര്‍ണാടക മില്‍ക്ക് ഫെഡറേഷന്‍ മാനേജിങ് ഡയറക്ടര്‍ എം.കെ. ജഗദീഷ് വ്യക്തമാക്കി. നിലവില്‍ മിഡില്‍ ഈസ്റ്റിലും സിങ്കപ്പൂരിലും നന്ദിനിയുടെ സാന്നിധ്യമുണ്ട്. യു.എസിലും നന്ദിനി ഉത്പന്നങ്ങള്‍ വില്‍ക്കുന്നുണ്ട്.

ബ്രാന്‍ഡിനെ കൂടുതല്‍ രാജ്യങ്ങളില്‍ എത്തിക്കുന്നതിന്റെ ഭാഗമായാണ് ട്വന്റി 29 ടീമിനെ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

No comments