പൊതുതിരഞ്ഞെടുപ്പ് മാതൃകയിൽ ലീഡർ തിരഞ്ഞെടുപ്പ് ശ്രദ്ധേയമായി ഗൗസിയ നഗർ ദാറുൽ ഉലൂം മദ്രസ ലീഡർ തെരഞ്ഞെടുപ്പ്
പൊതുതിരഞ്ഞെടുപ്പ് മാതൃകയിൽ ലീഡർ തിരഞ്ഞെടുപ്പ്
ശ്രദ്ധേയമായി ഗൗസിയ നഗർ ദാറുൽ ഉലൂം മദ്രസ ലീഡർ തെരഞ്ഞെടുപ്പ്
കുഞ്ചാർ : ഗൗസിയ നഗർ ദാറുൽ ഉലൂം മദ്രസയിൽ തികച്ചും ജനാധിപത്യ രീതിയിൽ തന്നെ മദ്രസ ലീഡർ തെരഞ്ഞെടുപ്പു നടന്നു. നാമ നിർദ്ദേശ പത്രികകൾ സ്വീകരിക്കുകയും സൂക്ഷ്മ പരിശോധന നടത്തുകയും ചെയ്തു. സ്ഥാനർഥികളുടെ പേരും ചിഹ്നവും നോട്ടീസ് ബോർഡിൽ പ്രസിദ്ധപ്പെടുത്തി മദ്രസ ലീഡർ സ്ഥാനത്തേക്ക് ആൺകുട്ടികളിൽനിന്നും റാസി, ഷാനിബ്, സയാന് പെൺകുട്ടികളിൽനിന്നും ഇഫ, മുബഷിറ എന്നിവർ മത്സരിച്ചു. പുസ്തകം, പേന, തൊപ്പി, ബാഗ്, പെൻസിൽ എന്നിവയായിരുന്നു ചിഹ്നങ്ങൾ എല്ലാ സ്ഥാനർഥികളും വൊട്ട് അഭ്യർത്ഥിക്കുകയും പ്രചാരണം നടത്തുകയും ചെയ്തു
തിരിച്ചറിയൽ കാർഡ് പരിശോധിച്ച് വോട്ടറുടെ വിരലിൽ മഷി പുരട്ടി രഹസ്യമായി വോട്ട് നടത്തി ബാലറ്റ് ബോക്സിൽ നിക്ഷേപിക്കുകയും ചെയ്തു
അധ്യാപകരായ അക്ബർ അലി സഅദി, അബ്ദുറഹ്മാൻ ഇർഫാനി പൂർവ വിദ്യാർത്ഥികളായ ആദിൽ, തബ്ഷീർ, അനസ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വോട്ടെണ്ണൽ മെയ് 24 വ്യാഴം

No comments