Breaking News

ആലൂർ സ്കൂളിൻ്റെ പ്രതിസന്ധി മാറ്റാൻ സർക്കാർ ഇടപെടണം : എ സി സി ആലൂർ എ സി സി ആലൂരിന് പുതിയ നേതൃത്വം

 ആലൂർ സ്കൂളിൻ്റെ പ്രതിസന്ധി മാറ്റാൻ സർക്കാർ ഇടപെടണം : എ സി സി ആലൂർ

എ സി സി ആലൂരിന് പുതിയ നേതൃത്വം







ആലൂർ : കലാ,കായിക, സാംസ്കാരിക, സാമൂഹിക രംഗങ്ങളിൽ നിറസാന്നിധ്യമായ ആലൂർ കൾച്ചർ ക്ലബ്ബിന് പുതിയ നേതൃത്വം. 
ആലൂർ എം ജി എൽ സി താൽക്കാലികമായി നില നിർത്തിയിട്ടുണ്ടെങ്കിലും സർക്കാരിൽ നിന്ന് വിദ്യാർത്ഥികൾക്ക് കിട്ടേണ്ട അവകാശങ്ങളും, ആനുകൂല്യങ്ങളും പലതും നിഷേധിച്ച് വിദ്യാഭ്യാസ പ്രതിസന്ധി തുടർന്നാൽ കുട്ടികളുടെ ഭാവി നഷ്ടമാകും, ഈ പ്രതിസന്ധി എത്രയും പെട്ടെന്ന് പരിഹാരം കണ്ടു ആലൂർ എം ജി എ ൽ സിയെ, എൽ പി സ്കൂൾ ആയി ഉയർത്തണമെന്ന് എ സി സി ആലൂർ ആവശ്യപ്പെട്ടു. 
യോഗം ഉസ്മാൻ അധ്യക്ഷത വഹിച്ചു. 
പുതിയ കമ്മിറ്റി ഭാരവാഹികൾ.
പ്രസിഡന്റ് എ ടി ഖാദർ ,ജനറൽ സെക്രട്ടറി ഇസ്മായിൽ എം കെ ,ട്രഷറർ ലത്തീഫ് എൻ എ ,വൈസ് പ്രസിഡന്റ് എടി അബ്ദുല്ല, സൈഫുദ്ദീൻ എം കെ, ജോ. സെക്രട്ടറിയായി ഷിഹാബ് മീത്തൽ എന്നിവരെയും തെരഞ്ഞെടുത്തു. 
ലത്തീഫ് ടി എ സ്വാഗതവും, ലത്തീഫ് എൻ എ നന്ദിയും പറഞ്ഞു

No comments