Breaking News

വ്യാപാരികളുടെ ഉപജീവനം തടസ്സപ്പെടുത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കച്ചവടം അവസാനിപ്പിക്കുക വ്യാപാരി വ്യവസായി ഏകോപന സമിതി മുളിയാർ യൂണിറ്റ്

 വ്യാപാരികളുടെ ഉപജീവനം തടസ്സപ്പെടുത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കച്ചവടം അവസാനിപ്പിക്കുക 

വ്യാപാരി വ്യവസായി ഏകോപന സമിതി മുളിയാർ യൂണിറ്റ്


ബോവിക്കാനം: വിദ്യാഭ്യാസ സ്ഥാപനങ്ങൾ അറിവ് നൽകുന്നതിനു പകരം ഒരു അനുമതിയുമില്ലാതെ അനധികൃത വ്യാപാരം നടത്തുകയാണ്,വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവടക്കം കാറ്റിൽ പറത്തി അധ്യാപകർ നടത്തുന്ന വ്യാപാരം വ്യാപാരികളെ മാത്രമല്ല സമൂഹത്തിന് തന്നെ അപമാനമാകുന്ന രീതിയിൽ ആണ് ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടക്കുന്നത്. കുത്തക കമ്പനികളുടെ ഒൺലൈൻ വ്യാപാരം മൂലം ഒരു വിഭാഗത്തിന്റെ ഉപജീവനം നൾക്കുനാൾ നഷ്ടത്തിലേക്ക് വഴുതി വിഴുമ്പോൾ ഇത് പോലുള്ള കച്ചവടം വഴി കടകൾ പുടേണ്ട അവസ്ഥയിലാണ് വ്യാപരികൾ ഇതിനെതിരെ സംഘടന ഉത്തരവാദപ്പെട്ട അധികാരികൾക്കും,സ്കൂൾ അധികൃതർക്കും നേരിട്ടും രേഖപരമായും പരാതി നൽക്കുവാൻ തിരുമാനിച്ചു. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന നാട്ടുകാരുടെ അത്താണി കളായ ചെറുകിട വ്യാപാരികൾ എല്ലാകഷ്ടതകളും സഹിച്ചു വ്യാപാരം മുമ്പോട്ട് കൊണ്ടു പോകുമ്പോൾ ഇതുപോലെയുള്ള അനധികൃത വ്യാപാരം നിർത്തലാക്കുന്നതിനും അങ്ങിനെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ നടപടി എടുക്കുന്നതിനു അധികൃതരുടെ ഭാഗത്ത് നിന്നും നടപാടി ഉണ്ടാകണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിമുളിയാർ യൂണിറ്റ് ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു


*2024 - 2026 വർഷത്തെകുള്ള ഭാരവാഹികൾ*
 
പ്രസിഡണ്ട്
ഹംസ ചോയ്സ്
ജനറൽ സെക്രട്ടറി
മുസ്തഫ ബിസ്മില്ല
ട്രഷറർ
ഭാസ്കരൻ നായർ ചെടികാൽ

വൈസ് പ്രസിഡണ്ട്മാർ :
റിയാസ് ബദ്രിയ
ഹാരിസ് മലബാർ
ഹരിചന്ദ്രൻ സി എച്ച്

സെക്രട്ടറിമാർ :
ഹസൈനവാസ്
ശാഫി ബാവിക്കര സൂപ്പർ മാർക്കറ്റ്
ബാലകൃഷ്ണൻ കാനത്തൂർ സ്റ്റാർ ഗോൾഡ്

No comments