Breaking News

'വി ദി ചേഞ്ച്' എസ് എസ് എഫ് അംഗഡിമുഗർ സെക്ടർ സോഷ്യൽ അസംബ്ലി നാളെ മംഗലടുക്കയിൽ

 'വി ദി ചേഞ്ച്' 
എസ് എസ് എഫ് അംഗഡിമുഗർ സെക്ടർ സോഷ്യൽ അസംബ്ലി നാളെ മംഗലടുക്കയിൽ

 മംഗലട്ക്ക: വി ദി ചേഞ്ച് എന്ന പ്രമേയവാക്യത്തിൽ എസ്എസ്എഫ് അംഗഡിമുഗർ സെക്ടർ കമ്മിറ്റി സംഘടിപ്പിക്കുന്ന സോഷ്യൽ അസംബ്ലി 2024 മെയ് 28 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് രജിസ്ട്രേഷൻ ആരംഭിക്കും.സയ്യിദ് മുത്തുക്കോയ തങ്ങൾ പരപ്പനങ്ങാടി പ്രാർത്ഥന നടത്തും.മുഹമ്മദ് കുഞ്ഞി സഖാഫിയുടെ അധ്യക്ഷതയിൽ എസ് വൈ എസ് കുമ്പള സോൺ സെക്രട്ടറി സുബൈർ ബാഡൂർ ഉദ്ഘാടനം ചെയ്യും. നംഷാദ് മാസ്റ്റർ,ബാദുഷ സഖാഫി,ഹാഫിള് മിഖ്ദാദ് ഹിമ്മി,ഉമൈർ സഖാഫി,അബ്ദുൽ റഹ്മാൻ സഅദി തുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും.പ്രതിനിധി ക്യാമ്പിൽ ഇസ്സ കോഡ് അംഗങ്ങൾ പങ്കെടുക്കും.വൈകുന്നേരം നടക്കുന്ന വിദ്യാർത്ഥി റാലിയിൽ ഇസ്സ കോഡ്,സെക്ടർ,യൂണിറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ അണിനിരക്കും.സെക്ടർ ഭാരവാഹികളായ മുഹമ്മദ് റൈമാസ്, സൈഫുള്ള ചള്ളങ്കയം,തൻസീഹ് ചള്ളങ്കയം എന്നിവർ സംബന്ധിക്കും.

No comments