പുഴയില്‍ കുളിക്കാനിറങ്ങിയ സഹോദരിമാരുടെ മക്കള്‍ മുങ്ങി മരിച്ചു, ഒരാളുടെ വിയോഗം ജന്മദിന പിറ്റേന്ന്
പുഴയില്‍ കുളിക്കാനിറങ്ങിയ സഹോദരിമാരുടെ മക്കള്‍ മുങ്ങി മരിച്ചു, ഒരാളുടെ വിയോഗം ജന്മദിന പിറ്റേന്ന്
തൃശൂര്‍ : പുഴയില്‍ കുളിക്കാനിറങ്ങിയ സഹോദരിമാരുടെ മക്കള്‍ മുങ്ങി മരിച്ചു. തൃശ്ശൂരിലാണ് സംഭവം. ചാലക്കുടി പുഴയില്‍ കുളിക്കാനിറങ്ങിയ 23കാരിയും 13കാരിയുമാണ് മരിച്ചത്.
പുത്തന്‍വേലിക്കര കുറ്റിക്കാട്ടുപറമ്പില്‍ രാഹുലിന്റേയും ഇളന്തിക്കര ഹൈസ്‌കൂളിലെ അധ്യാപിക റീജയുടെയും മകള്‍ മേഘ (23), റീജയുടെ സഹോദരി ബിഞ്ജയുടെയും കൊടകര വെണ്‍മനാട്ട് വിനോദിന്റേയും മകള്‍ ജ്വാലാലക്ഷ്മി (13)യുമാണ് മരിച്ചത്.
വടക്കന്‍ പറവൂര്‍ കോഴിത്തുരുത്ത് മണല്‍ബണ്ടിനു സമീപം ഞായറാഴ്ച്ച കാലത്തായിരുന്നു അപകടം. പുഴയില്‍ അഞ്ച് പേരാണ് കുളിക്കാനിറങ്ങിയത്. ഇതില്‍ മൂന്നു പേര്‍ അപകടത്തില്‍പ്പെടുകയായിരുന്നു.

No comments