Breaking News

കാസര്‍കോട് കാലിടറാതെ രാജ്‌മോഹൻ ഉണ്ണിത്താൻ; 30,000-ത്തിലേറെ വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു

 കാസര്‍കോട് കാലിടറാതെ രാജ്‌മോഹൻ ഉണ്ണിത്താൻ; 30,000-ത്തിലേറെ വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു 





കാസർകോട്ട് യുഡിഎഫ് സ്ഥാനാർഥി രാജ്‌മോഹൻ ഉണ്ണിത്താൻ ലീഡ് ചെയ്യുന്നു. 28,000-ത്തിലേറെ വോട്ടുകൾക്കാണ് നിലവിൽ രാജ്‌മോഹൻ ഉണ്ണിത്താൻ മുന്നിട്ടുനില്‍ക്കുന്നത്. എൽഡിഎഫ് സ്ഥാനാർഥി എം വി ബാലകൃഷ്‌ണൻ ആദ്യഘട്ടത്തിൽ ലീഡ് നില ഉയർത്തിയെങ്കിലും പിന്നീട് രാജ്‌മോഹൻ ഉണ്ണിത്താന്‍റെ മുന്നേറ്റമായിരുന്നു. എം എൽ അശ്വിനിയാണ് കാസർകോട്ടെ ബിജെപി സ്ഥാനാര്‍ഥി.

2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തരംഗം ആഞ്ഞടിച്ചപ്പോള്‍ ഇടത് മുന്നണിക്ക് കനത്ത പ്രഹരം ഏല്‍പ്പിച്ച മണ്ഡലങ്ങളിലൊന്നായിരുന്നു കാസര്‍കോട്. 1989 മുതല്‍ 2019 വരെ ഇടതിനെ പിന്തുണച്ച കാസര്‍കോട് മണ്ഡലം 2019-ല്‍ രാജ് മോഹന്‍ ഉണ്ണിത്താനെ വിജയിപ്പിക്കുകയായിരുന്നു.

സിറ്റിങ് എംപിയായ രാജ്‌മോഹന്‍ ഉണ്ണിത്താനെ വീണ്ടും കളത്തിറക്കുമ്പോള്‍ വിജയത്തില്‍ കുറഞ്ഞതൊന്നും കോണ്‍ഗ്രസ് പ്രതീക്ഷിച്ചിക്കുന്നില്ല. എതിരാളിയായ എംവി ബാലകൃഷ്‌ണനുമായി കടുത്ത മത്സരമാണ് മണ്ഡലത്തില്‍ കാഴ്‌ചവച്ചത്. പരമാവധി വോട്ട് ശേഖരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപിയുടെ യുവ രക്തം എംഎല്‍ അശ്വിനിയും കളം നിറഞ്ഞത്.

No comments