മൂന്നാം മോദി സര്‍ക്കാറിന്‍റെ സത്യപ്രതിജ്ഞ ജൂണ്‍ എട്ടിന്; പതിനേഴാം ലോക്‌സഭ പിരിച്ചുവിടാൻ ക്യാബിനറ്റ് ശുപാർശ
മൂന്നാം മോദി സര്‍ക്കാറിന്‍റെ സത്യപ്രതിജ്ഞ ജൂണ്‍ എട്ടിന്; പതിനേഴാം ലോക്‌സഭ പിരിച്ചുവിടാൻ ക്യാബിനറ്റ് ശുപാർശ
ഡൽഹി: മൂന്നാം നരേന്ദ്രമോദി സര്‍ക്കാറിന്‍റെ സത്യപ്രതിജ്ഞ ജൂൺ 8ന്. ബിജെപിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം 293 സീറ്റുകളിലാണ് ലോക്‌സഭ തെരഞ്ഞെടുപ്പിൽ വിജയിച്ചത്. പിന്നാലെയാണ് സർക്കാർ രൂപീകരണ ശ്രമങ്ങൾക്ക് ബിജെപി തുടക്കമിട്ടത്.
ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടിയുടെയും പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിൻ്റെയും പ്രകടനത്തിൻ്റെ പിൻബലത്തിൽ പ്രതിപക്ഷമായ ഇന്ത്യ ബ്ലോക്ക് 232 സീറ്റുകൾ നേടി. ഇന്ത്യ മുന്നണിയും എൻഡിഎയും ഇന്ന് ഡൽഹിയിൽ ഒത്തുകൂടാൻ ഒരുങ്ങുകയാണ്.
ഇരു സഖ്യങ്ങളുടേയും ഘടകകക്ഷികളുടെ പ്രധാന നേതാക്കൾ ദേശീയ തലസ്ഥാനത്തേക്ക് പറന്നുകഴിഞ്ഞു. ചൊവ്വാഴ്‌ച 542 ലോക്‌സഭ സീറ്റുകളിലേക്കാണ് വോട്ടെണ്ണൽ നടന്നത്. ബിജെപിയുടെ സൂറത്ത് സ്ഥാനാർഥി, 543-ാം അംഗമായ മുകേഷ് ദലാൽ നേരത്തെ തന്നെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

No comments