Breaking News

പടര്‍ന്നുപിടിച്ച് ഡെങ്കിപ്പനിയും മഞ്ഞപ്പിത്തവും, രണ്ടാഴ്ചക്കിടെ ചികിത്സതേടിയെത്തിയത് ആയിരകണക്കിനാളുകള്‍, ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി

 പടര്‍ന്നുപിടിച്ച് ഡെങ്കിപ്പനിയും മഞ്ഞപ്പിത്തവും, രണ്ടാഴ്ചക്കിടെ ചികിത്സതേടിയെത്തിയത് ആയിരകണക്കിനാളുകള്‍, ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി





തിരുവനന്തപുരം: കേരളത്തില്‍ മഞ്ഞപ്പിത്തവും വയറിളക്കവും ഡെങ്കിപ്പനിയും പടരുന്നു. അമ്പതിനായിരത്തിലേറെ പേരാണ് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ രോഗബാധിതരായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

245 പേര്‍ക്കാണ് രണ്ടാഴ്ചയ്ക്കിടെ മഞ്ഞപ്പിത്തം ബാധിച്ചത്. അതില്‍ മൂന്നുപേര്‍ മരണപ്പെടുകയും ചെയ്തു. സംസ്ഥാനത്ത് ഡെങ്കിപ്പനിയും പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുകയാണ്.

കോഴിക്കോട് കുറ്റ്യാടി അടക്കമുള്ള മലയോരമേഖലകളില്‍ നിരവധി ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൊച്ചി കളമശ്ശേരി മേഖലയിലും നിരവധി പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം, പടര്‍ന്നുകൊണ്ടിരിക്കുന്ന മഞ്ഞപ്പിത്തത്തിനെതിരെയും ഡെങ്കിപ്പനിക്കെതിരെയും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശിച്ചു.

No comments