എസ്.എസ്.എൽ.സി, പ്ലസ്ടു, എ.പ്ലസ് ജേതാക്കൾക്ക് ആദരം 'മികവ് 2024' നാളെ ആരിക്കാടി കെ.പി റിസോർട്ടിൽ
എസ്.എസ്.എൽ.സി, പ്ലസ്ടു, എ.പ്ലസ് ജേതാക്കൾക്ക് ആദരം
'മികവ് 2024' നാളെ ആരിക്കാടി കെ.പി റിസോർട്ടിൽ
.
കുമ്പള.ഉത്തര കേരളത്തിൽ നാലു പതിറ്റാണ്ട് കാലം രാഷ്ട്രീയ, സാമൂഹിക സാംസ്കാരിക നായകനായി നിലകൊണ്ട മുൻ മന്ത്രി ചെർക്കളം അബ്ദുല്ല സാഹിബിൻ്റെ പേരിൽ, അദ്ദേഹത്തിന്റെ ഓർമ ദിനത്തിൽ ചെർക്കളംഅബ്ദുള്ള തുളു നാടിന്റെ ഇതി ഹാസപുരുഷൻ...... ദുബൈ -മലബാർ കലാ സാസ്കാരിക വേദി, ദുബൈ അൽജബിൻ്റെ സഹകരണത്തോടെ എസ്.എസ്. എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയത്തിലും എ.പ്ലസ് നേടി ജേതാക്കളായ വിദ്യാർഥികളെയും,വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖരെ അനുമോദിക്കലും ജൂലൈ 27 ശനിയാഴ്ച ഉച്ചയ്ക്ക് 2 ന് ആരിക്കാടി കെ.പി റിസോർട്ടിൽ വെച്ച് നടക്കുകയാണ്. എ.കെ.എം അഷ്‌റഫ് എം.എൽ എ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ സാമൂഹിക സാംസ്കാരിക പൊതു പ്രവർത്തന മേഖലയിലെ പ്രമുഖരായ കല്ലട്ര മാഹിൻ ഹാജി,റിട്ട.അഡി എസ്.പി ടി.പി രഞ്ജിത്ത്,കുമ്പള സർക്കിൽ ഇൻസ്‌പെക്ടർ കെ.പി വിനോദ് കുമാർ,കെ.എം അബ്ബാസ്, സമീർ ബെസ്റ്റ് ഗോൾഡ്, ടി.എം ഷാഹിദ് തെക്കിൽ,ഷാഹുൽ ഹമീദ് തങ്ങൾ, ഇഖ്ബാൽ ഹത്ബൂർ,അസീസ് മെരിക്കെ, യു.പി താഹിറ യുസഫ്, ബഷീർ പള്ളിക്കര,എ.കെ ആരിഫ്, തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കുമെന്ന് ദുബൈ മലബാർ കലാ സംസ്കാരിക വേദി ജനറൽ കൺവീനർ അഷ്റഫ് കർള അറിയിച്ചു

No comments