Breaking News

കുളിക്കാനായി കുളത്തിലേക്ക് എടുത്തുചാടി, തലയിടിച്ചത് പടവില്‍, 25കാരന് ദാരുണാന്ത്യം

 കുളിക്കാനായി കുളത്തിലേക്ക് എടുത്തുചാടി, തലയിടിച്ചത് പടവില്‍, 25കാരന് ദാരുണാന്ത്യം




കണ്ണൂര്‍: കുളത്തിന്റെ പടവില്‍ തലയിടിച്ച് യുവാവിന് ദാരുണാന്ത്യം. കണ്ണൂരിലാണ് സംഭവം. തിലാന്നൂര്‍ സ്വദേശി നല്ലൂര്‍ ഹൗസില്‍ രാഹുല്‍ ആണ് മരിച്ചത്.

ഇരുപത്തിയഞ്ച് വയസ്സായിരുന്നു. പുഴാതി സോമേശ്വരി ക്ഷേത്രത്തിന് സമീപത്തെ റെജിന ക്വാട്ടേഴ്‌സിലാണ് രാഹുല്‍ താമസിച്ചിരുന്നത്. ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് അപകടമുണ്ടായത്.

കുളിക്കാനായി പുഴാതി സോമേശ്വരി ക്ഷേത്രക്കുളക്കരയിലെത്തിയതായിരുന്നു രാഹുല്‍. കുളിക്കാന്‍ കുളത്തിലേക്ക് ചാടിയപ്പോള്‍ പടവില്‍ തലയിടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ രാഹുലിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ്മോര്‍ട്ടത്തിനും മറ്റ് നിയമപരമായ നടപടിക്രമങ്ങള്‍ക്കും ശേഷം മൃതദേഹം പൊലീസ് ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

No comments