മെഡിക്കൽ ക്യാമ്പും - ജീവിത ശൈലി രോഗ ബോധവൽക്കരണ ക്ലാസ്സും-ഓഗസ്ത് 6 ന് അജ്മാനിൽ
മെഡിക്കൽ ക്യാമ്പും - ജീവിത ശൈലി രോഗ ബോധവൽക്കരണ ക്ലാസ്സും-ഓഗസ്ത് 6 ന് അജ്മാനിൽ
അജ്മാൻ കെ എം സി സി ഉദുമ മണ്ഡലം കമ്മിറ്റിയും മോഡേൺ മെഡിക്കൽ സെൻററുമായി സഹകരിച്ച് ഓഗസ്ത് 6 ന് രാവിലെ പത്ത് മണി മുതൽ വൈകുന്നേരം 4 മണി വരെ അജ്മാൻ ഇൻഡസ്ട്രിയൽ ഏരിയ മൂന്നിൽ മോഡേൺ മെഡിക്കൽ സെൻററിൽ വെച്ച് മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിക്കുമെന്ന് കെ എം സി സി ഉദുമ മണ്ഡലം ഭാരാവാഹികൾ അറിയിച്ചു.ക്യാമ്പിൽ ഡോക്ടർ കൺസട്ടേഷൻ, പ്രഷർ, സുഗർ, തുടങ്ങിയ ലാബ് ടെസ്റ്റുകളും ഉണ്ടായിരിക്കുന്നതാണ്. ജീവിത ശൈലി രോഗങ്ങളെ കുറിച്ച് ബോധവൽക്കരണ ക്ലാസ്സും ഉണ്ടായിരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ജനറൽ സെക്രട്ടറി ഇഖ്ബാൽ ആലൂർ സ്വാഗതം പറഞ്ഞ യോഗം പ്രസിഡന്റ് എ വൈ മുഹമ്മദ് കുഞ്ഞിയുടെ അധ്യക്ഷതയിൽ കാസറകോഡ് ജില്ലാ ജനറൽ സെക്രട്ടറി ആസിഫ് പള്ളംങ്കോട് ഉത്ഘാടനം ചെയ്തു.മണ്ഡലം ട്രഷറർ കെ എസ് അബ്ദുള്ള ജില്ലാ വൈസ് പ്രസിഡൻറ് ഇല്യാസ് ,മണ്ഡലം വൈസ് പ്രസിഡൻറ് കബീർ കളനാട് , സെക്രട്ടറി ഹമീദ് ദേലംപാടി തുടങ്ങിയവർ പ്രസംഗിച്ചു.

No comments