ഒളിഞ്ഞുനോട്ടം പിടികൂടാൻ വാട്‌സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി; അവസാനം പിടിയിലായത് അഡ്മിൻ; ചതിച്ചത് സിസിടിവി
ഒളിഞ്ഞുനോട്ടം പിടികൂടാൻ വാട്‌സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി; അവസാനം പിടിയിലായത് അഡ്മിൻ; ചതിച്ചത് സിസിടിവി
കോഴിക്കോട്: ഒളിഞ്ഞ് നോട്ടം പിടികൂടാൻ വാട്‌സ് ആപ്പ് ഗ്രൂപ്പുണ്ടാക്കിയ അഡിമിൻ ഒളിഞ്ഞ് നോക്കിയ സംഭവത്തിൽ പിടിയിൽ. കോഴിക്കോട് കൊരങ്ങാട് സ്വദേശിയാണ് പിടിയിലായത്. ഇയാളെ നാട്ടുകാർ പോലീസിന് കൈമാറി. കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം.
ഏതാനും നാളുകളായി പ്രദേശത്ത് രാത്രി കാലങ്ങളിൽ ആരോ എത്തി കിടപ്പ് മുറികളിൽ ഒളിഞ്ഞ് നോക്കുന്നത് പതിവാക്കിയിരുന്നു. ഇതേ തുടർന്ന് ഇയാളെ പിടികൂടാനുള്ള ശ്രമത്തിലായി നാട്ടുകാർ. എന്നാൽ ഒറ്റയ്ക്ക് ശ്രമിച്ചാൽ നടക്കില്ലെന്ന് ബോദ്ധ്യമായതോടെ നാട്ടുകാർ ഒന്നിച്ച് സംഘം ചേർന്ന് തിരയാൻ തീരുമാനിക്കുകയായിരുന്നു. ഈ തിരച്ചിൽ ഏകോപിപ്പിക്കാനായി വാട്‌സ് ആപ്പ് ഗ്രൂപ്പും നിർമ്മിച്ചു.
പിന്നീട് സംഘം ചേർന്നായി ഒൡഞ്ഞ് നോട്ടക്കാരനെ പിടികൂടാനുള്ള ശ്രമങ്ങൾ. എന്നാൽ ഇത് ഫലം കാണാതെ വന്നതോടെ ആളുകൾ ശ്രമം അവസാനിപ്പിക്കുകയായിരുന്നു. ഇതോടെ അജ്ഞാതൻ വീണ്ടും ഒളിഞ്ഞുനോട്ടം ആരംഭിച്ചു. എന്നാൽ ഒളിഞ്ഞുനോക്കാൻ എത്തിയ വീട്ടിലെ സിസിടിവി ക്യാമറ ഇക്കുറി ഇയാളെ ചതിയ്ക്കുകയായിരുന്നു.
No comments