Breaking News

ഹമാസ് തലവൻ ഇസ്‌മാഈൽ ഹനിയ്യ ഇറാനിൽ കൊല്ലപ്പെട്ടു

 ഹമാസ് തലവൻ ഇസ്‌മാഈൽ ഹനിയ്യ ഇറാനിൽ കൊല്ലപ്പെട്ടു




ഗാസയുടെ ഭരണത്തലവനും ഹമാസ് രാഷ്ട്രീയകാര്യ സമിതി അധ്യക്ഷനുമായ ഇസ്‌മാഈൽ ഹനിയ്യ കൊല്ലപ്പെട്ടു. ഇറാനിലെ തെഹ്റാനിലുണ്ടായ ആക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്ന് ഇറാൻ സൈന്യം അറിയിച്ചു. ഹനിയ്യ താമസിച്ച വീടിന് നേരെയുണ്ടായ ആക്രമണത്തിൽ അംഗരക്ഷകനും കൊല്ലപ്പെട്ടിട്ടുണ്ട്. ഹനിയ്യയുടെ മരണം ഹമാസും സ്ഥിരീകരിച്ചിട്ടുണ്ട്.

പുതിയ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഇസ്‌മാഈൽ ഹനിയ്യ. ചൊവ്വാഴ്‌ച നടന്ന ചടങ്ങിന് മുമ്പ് ഇരുവരും കൂടിക്കാഴ്‌ച നടത്തിയിരുന്നു. രണ്ട് മാസം മുമ്പ് ഹെലികോപ്ടർ അപകടത്തിൽ കൊല്ലപ്പെട്ട ഇറാൻ പ്രസിഡൻ്റ് ഇബ്രാഹീം റഈസിയുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാനും ഹനിയ്യ ഇറാനിലെത്തിയിരുന്നു.

No comments