കേരളത്തിനായി ഡല്‍ഹിയില്‍ ശബ്ദമുയര്‍ത്തും; കോണ്‍ഗ്രസ് നൂറിലധികം വീടുകള്‍ നിര്‍മ്മിച്ച് നല്‍കുമെന്ന് രാഹുല്‍ ഗാന്ധി
കേരളത്തിനായി ഡല്‍ഹിയില്‍ ശബ്ദമുയര്‍ത്തും; കോണ്‍ഗ്രസ് നൂറിലധികം വീടുകള്‍ നിര്‍മ്മിച്ച് നല്‍കുമെന്ന് രാഹുല്‍ ഗാന്ധി
വയനാട്ടിലെ മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉരുള്‍പൊട്ടലുണ്ടായ പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും വീണ്ടും സന്ദര്‍ശിച്ച് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വ്യാഴാഴ്ച വയനാട്ടിലെത്തിയ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇന്നും ദുരന്ത ബാധിതരെ നേരില്‍ കാണുകയും ദുരന്തത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ടവര്‍ക്ക് നൂറിലധികം വീടുകള്‍ നിര്‍മ്മിച്ച് നല്‍കുമെന്നും അറിയിച്ചു.
രക്ഷാദൗത്യം സംബന്ധിച്ച് ജില്ലാ അധികൃതരുമായി രാഹുല്‍ ഗാന്ധി ചര്‍ച്ച നടത്തി. ചൂരല്‍മല ഫോറസ്റ്റ് ഓഫീസിലാണ് ചര്‍ച്ച നടന്നത്. കേരളം ഇത്രയും വലിയൊരു ദുരന്തം ഇതിന് മുന്‍പ് അഭിമുഖീകരിച്ചിട്ടില്ല. ദുരന്തവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തലസ്ഥാനത്ത് ശക്തമായി ഉന്നയിക്കും. മുഖ്യമന്ത്രിയുമായും ഇതേ കുറിച്ച് സംസാരിക്കും. കേരളത്തിന്റെ അവസ്ഥ പ്രത്യേകം പരിഗണിക്കപ്പെടേണ്ട സാഹചര്യമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
No comments