Breaking News

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് പ്രണബ് മുഖർജിയെ ഇന്നലെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു



മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നുവെന്ന് കരസേന ആശുപത്രിയുടെ മെഡിക്കല്‍ ബുള്ളറ്റിന്‍. വെന്റിലേറ്റര്‍ സഹായത്തില്‍ തുടരുകയാണ്. ഇന്നലെ ഗുരുതരാവസ്ഥയിലാണ് പ്രണബ് മുഖര്‍ജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തലച്ചോറില്‍ രക്തം കട്ട പിടിച്ചിരുന്നു. ശസ്ത്രക്രിയക്ക് ശേഷവും ഗുരുതരാവസ്ഥയില്‍ തുടരുന്നതായി കരസേന ആശുപത്രി വ്യക്തമാക്കി.

തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് പ്രണബ് മുഖര്‍ജിയെ ഇന്നലെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. രക്തം കട്ടപിടിച്ചത് വിജയകരമായി നീക്കിയെങ്കിലും ശസ്ത്രക്രിയക്ക് ശേഷം വെന്റിലേറ്റര്‍ സഹായത്തിലേക്ക് മാറ്റുകയായിരുന്നു. ശസ്ത്രക്രിയക്ക് മുന്നോടിയായി നടന്ന പരിശോധനയില്‍ മുന്‍ രാഷ്ട്രപതിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഡല്‍ഹിയിലെ കരസേന ആശുപത്രിയിലാണ് പ്രണബ് മുഖര്‍ജി ചികിത്സയില്‍ കഴിയുന്നത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഇന്നലെ കരസേന ആശുപത്രിയിലെത്തി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില വിലയിരുത്തിയിരുന്നു

No comments