ഓർമകൾ ബാക്കിയാക്കി പെട്ടിമുടിയോട് വിടപറഞ്ഞ് ദൗത്യസംഘം; പതിനെട്ടുദിവസം നടത്തിയ തെരച്ചിലിൽ ദുർഘട മേഖലയിൽനിന്ന് 65 പേരെ കണ്ടെത്താനായതിന്റെ ചാരിതാർഥ്യത്തിലും അഞ്ച്പേരെ ഇനിയും കണ്ടെത്താനാവാത്തതിന്റെ ദുഖത്തിലുമാണ് തെരച്ചിൽ സംഘം യാത്ര പറഞ്ഞത്.
മൂന്നാർ: കുന്നിടിഞ്ഞിറങ്ങിയ പെട്ടിമുടി ദുരന്തത്തിൽ ഉറ്റവരെയും, ഉടയവരെയും, സകല സമ്പാദ്യങ്ങളും നഷ്ടമായവർ. അവർക്കുവേണ്ടി തെരച്ചിലിലേർപ്പെട്ട ദൗത്യസംഘം പെട്ടിമുടിയോട് യാത്ര പറഞ്ഞിറങ്ങി. പതിനെട്ടുദിവസം നടത്തിയ തെരച്ചിലിൽ ദുർഘട മേഖലയിൽനിന്ന് 65 പേരെ കണ്ടെത്താനായതിന്റെ ചാരിതാർഥ്യത്തിലും അഞ്ച്പേരെ ഇനിയും കണ്ടെത്താനാവാത്തതിന്റെ ദുഖത്തിലുമാണ് തെരച്ചിൽ സംഘം യാത്ര പറഞ്ഞത്.
ഗാന്ധിരാജിന്റെ ഭാര്യ റാണി(44), മകൾ കാർത്തിക(21), ഷൺമുഖനാഥന്റെ മകൻ ദിനേഷ് കുമാർ(20), പ്രതീഷിന്റെ ഭാര്യ കസ്തൂരി(26), മകൾ പ്രിയദർശിനി(7) എന്നിവരെയാണ് ഇനിയും കണ്ടെത്താനുള്ളത്. എത്തിച്ചെല്ലാനാകാത്തവിധം മരങ്ങൾ വീണും മണ്ണിടിഞ്ഞും ഗതാഗതം തടസ്സപ്പെട്ട റോഡ് ഗതാഗത യോഗ്യമാക്കി അഗ്നിരക്ഷാ സേനയാണ് ആദ്യം പെട്ടിമുടിയിലെത്തിയത്. പ്രദേശവാസികളോടൊപ്പം അഗ്നിരക്ഷാസേന നടത്തിയ രക്ഷാപ്രവർത്തനത്തിൽ 12 പേരെ രക്ഷപ്പെടുത്താനായി. തുടർ രക്ഷാപ്രവർത്തനത്തിൽ പൊലീസും ദേശീയ ദുരന്തനിവാരണ സേനയും ചേർന്നതോടെ തെരച്ചിൽ പ്രവർത്തനങ്ങൾ ഊർജിതമായി. ദുഷ്‌കരമായ ഭൂതക്കുഴി വനമേഖലയിലൂടെ ചെന്നെത്താൻ കഴിയുന്നിടംവരെ തെരച്ചിൽ നടത്തി. റഡാർ, ഡോഗ് സ്‌ക്വാഡ് അടക്കം സാധ്യമായ എല്ലാ സംവിധാനങ്ങളും തെരച്ചിൽ പ്രവർത്തനങ്ങൾക്ക് വിനിയോഗിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ, മന്ത്രിമാരായ എം എം മണി, എ കെ ബാലൻ, കെ രാജു എന്നിവർ പെട്ടിമുടിയിലെത്തി ചികിത്സാസഹായവും പുനരധിവാസവും ഉറപ്പാക്കി. മന്ത്രി എം എം മണി നേരിട്ട് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു.

No comments