രാജ്യത്ത് കൊവിഡ് കണക്ക് വീണ്ടും നാൽപ്പതിനായിരത്തിന് മുകളിൽ; 581 മരണം കൂടി സ്ഥിരീകരിച്ചു.
ദില്ലി: രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ വീണ്ടും ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 41,806 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. മൂന്ന് ദിവസത്തിന് ശേഷമാണ് പ്രതിദിന കണക്ക് നാൽപ്പതിനായിരത്തിന് മുകളിലേക്ക് ഉയരുന്നത്. 581 മരണം കൂടി കേന്ദ്ര ആരോഗ്യമന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
4,32,041 പേരാണ് ഇപ്പോൾ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സിയിലുള്ളതെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. 3,01,43,850 പേർ ഇത് വരെ രോഗമുക്തി നേടി. സർക്കാർ കണക്കനുസരിച്ച് 4,11,989 പേരാണ് രാജ്യത്ത് ഇത് വരെ കൊവിഡ് ബാധിച്ച് മരിച്ചത്.
കൊവിഡ് വാക്സിനേഷൻ പദ്ധതി പുരോഗമിക്കുകയാണ് ഇത് വരെ 39,13,40,491 ഡോസ് വാക്സീൻ നൽകി.

No comments