Breaking News

കാസറഗോഡ് 73പേർക്ക് കോവിഡ് സ്ഥിരീകരിച്ചു 33പേർ രോഗമുക്തി നേടി സമ്പർക്കത്തിലൂടെ 64പേർക്ക് കോവിഡ്. ഉറവിടമാറിയാത്ത 6കേസുകൾ



കാസറഗോഡ് 73പേർക്ക് കോവിഡ് സ്ഥിരീകരിച്ചു 33പേർ രോഗമുക്തി നേടി സമ്പർക്കത്തിലൂടെ 64പേർക്ക് കോവിഡ്. ഉറവിടമാറിയാത്ത 6കേസുകൾ


ജില്ലയില്‍ 73 പേര്‍ക്ക് കൂടി കോവിഡ്
ഇന്ന് (ആഗസ്റ്റ് എട്ട്) ജില്ലയില്‍ 73 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത ആറുപേരുള്‍പ്പെടെ സമ്പര്‍ക്കത്തിലൂടെ 70  പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ മൂന്ന്  പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 33  പേര്‍ക്ക് കോവിഡ് നെഗറ്റീവായി.
   വീടുകളില്‍ 3128 പേരും സ്ഥാപനങ്ങളില്‍ 1376 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4504 പേരാണ്. പുതിയതായി 349 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 536  സാമ്പിളുകള കൂടി പരിശോധനയ്ക്ക് അയച്ചു. 1212 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 267 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി 349 പേരെ നിരീക്ഷണത്തിലാക്കി. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും  33 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

No comments