ബോവിക്കാനം സാമൂഹികാരോക്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം ഉടൻ തുറന്ന് പ്രവർത്തിച്ചില്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ട് പോകും;ബോവിക്കാനം ജമാഹത്ത് അൽ അമീൻ യൂത്ത് ഫെഡറേഷൻ
ബോവിക്കാനം: സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം ഉടൻ തുറന്നു പ്രവർത്തിച്ചില്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് ബോവിക്കാനം ജമാഹത്ത് അൽ ആമീൻ യൂത്ത് ഫെഡറേഷൻ യോഗത്തിൽ അറിയിച്ചു.
അത് കൂടാതെ ചെർക്കള മുതൽ ജാൽസൂർ വരെ ഹൈവേയിലുള്ള ജനങ്ങൾക്ക് ഭീഷണിയായി നിൽക്കുന്ന മരക്കൊമ്പുകൾ മുറിച്ചു മാറ്റണമെന്നും യോഗം അവശ്യപെട്ടു. പ്രസ്തുത യോഗം അൽ അമീൻ പ്രസിഡന്റ് ശരീഫ് മുഗു ഉത്ഘാടനം ചെയ്തു. അൽ അമീൻ ഭാരവാഹികൾ ചർച്ച ചെയ്തു കാര്യങ്ങൾ അവതരിപ്പിച്ചു.
No comments