കൊവിഡ് കേസുകൾ 20 ലക്ഷം; എന്നിട്ടും മോദി സർക്കാരിനെ കാണാനില്ല; രാഹുൽ ഗാന്ധി
രാജ്യത്തെ കൊവിഡ് കേസുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രിയ്ക്ക് എതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ കൊവിഡ് കേസുകൾ 20 ലക്ഷം കടന്നിട്ടും മോദി സർക്കാരിനെ കാണാനില്ലെന്നാണ് രാഹുലിന്റെ പ്രതികരണം. ഇന്നാണ് രാജ്യത്തെ കൊവിഡ് കേസുകൾ 20 ലക്ഷം കടന്നത്. പത്ത് ലക്ഷത്തിൽ നിന്ന് രാജ്യത്ത് 20 ലക്ഷം കൊവിഡ് കേസുകളുടെ വർധനയുണ്ടായത് ഒരു മാസത്തിലും കുറവ് ദിവസങ്ങൾക്കൊണ്ടാണ്.
അതേസമയം രാജ്യത്ത് കൊവിഡ് കേസുകൾ 20 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 62,538 പോസിറ്റീവ് കേസുകളും 886 മരണവും റിപ്പോർട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകൾ 2,027,074 ആയി. ആകെ മരണം 41,585 ആയി. 6,07,384 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 1,378,105 പേരാണ് രോഗമുക്തി നേടിയത്.
രാജ്യത്ത് ആദ്യ കൊവിഡ് കേസ് റിപ്പോർട്ട് 19ാം ദിവസമാണ് കൊവിഡ് കേസുകൾ 20 ലക്ഷം കടന്നിരിക്കുന്നത്. ജൂലൈ പതിനേഴിനാണ് പത്ത് ലക്ഷം കടന്നത്. പത്ത് ലക്ഷത്തിലധികം കേസുകൾ വർധിച്ചത് 21 ദിവസം കൊണ്ടാണെന്നത് ഞെട്ടിക്കുന്നതാണ്. കൊവിഡ് കേസുകൾ 19 ലക്ഷം കടന്നത് ബുധനാഴ്ചയാണ്.
No comments