Breaking News

വിട്ടൊഴിയാതെ മഹാമാരി;കേരളത്തിൽ 1417പേർക്ക് കോവിഡ് സ്ഥിരീകരിച്ചു 1426രോഗമുക്തിയായത് നേരിയ ആശ്വാസം 1242പേർക്ക് രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെ



സംസ്ഥാനത്ത് ഇന്ന് 1417 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗമുക്തി നേടിയത് 1426 പേരാണ്. അഞ്ച് മരണമാണ് ഇന്ന് സംസ്ഥാനത്ത് കൊവിഡ് മൂലം ഉണ്ടായത്. തിരുവനന്തപുരം വര്‍ക്കല സ്വദേശിയായ ചെല്ലയ്യ, കണ്ണൂര്‍ കോളയാട് സ്വദേശി, തിരുവനന്തപുരം വലിയതുറ സ്വദേശി മണിയന്‍, എറണാകുളം ചെല്ലാനം സ്വദേശി റീത്താ ചാള്‍സ്, തിരുവനന്തപുരം വെള്ളനാട് സ്വദേശി പ്രേമ എന്നിവരാണ് ഇന്ന് മരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
1242 പേര്‍ക്കാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതില്‍ ഉറവിടം അറിയാത്ത 105 പേരുണ്ട്. വിദേശത്ത് നിന്ന് വന്ന 62 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 72 പേര്‍ക്കും രോഗം ബാധിച്ചു

No comments