Breaking News

കാസറഗോഡ് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ പഞ്ചായത്ത്‌ തിരിച്ചുള്ള കണക്കുകൾ



കാസറഗോഡ് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ പഞ്ചായത്ത്‌ തിരിച്ചുള്ള കണക്കുകൾ

ഇന്ന് (ആഗസ്റ്റ് 10) ജില്ലയില്‍ 146 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത ആറ് പേരുള്‍പ്പെടെ 122 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 17 പേര്‍ വിദേശത്ത് നിന്നും ഏഴ് പേര്‍ ഇതരസംസ്ഥാനത്ത് നിന്നുമെത്തിയവരാണ്. 

   വീടുകളില്‍  3375 പേരും സ്ഥാപനങ്ങളില്‍ 1326 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4701 പേരാണ്. പുതിയതായി 441 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 518 സാമ്പിളുകള കൂടി പരിശോധനയ്ക്ക് അയച്ചു. 586 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 314 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി.  ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും  15 പേരെ ഡിസ്ചാര്‍ജ് ചെയ്തു

No comments