Breaking News

കോവിഡ് പ്രതിസന്ധിക്കിടയിലും സ്വപ്ന പദ്ധതിയുമായി എജു വേൾഡ് ഇൻ്റെർനാഷണൽ: 155 വിദ്യാർഥികൾക്ക് സൗജന്യ പഠനം നൽകും 20 വർഷത്തിലധികമായി വിദ്യാഭ്യാസ സേവന രംഗത്ത് പ്രവർത്തിക്കുന്ന എജു വേൾഡ് ഈ വർഷം കണ്ണൂർ, കാസർകോട് ജില്ലയിലെ വിദ്യാർത്ഥികൾക്കാണ് സൗജന്യമായി പഠനം നൽകുന്നത്.



കാസര്‍കോട്:  പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയ 155 വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ഉപരിപഠനത്തിനുള്ള അവസരവുമായി എജു വേള്‍ഡ് ഇന്റര്‍നാഷണല്‍. വിദ്യാഭ്യാസ രംഗത്ത് 20 വര്‍ഷത്തെ പാരമ്പര്യമുള്ള എജു വേള്‍ഡ് കണ്ണൂര്‍, കാസര്‍കോട് ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് കൊമേഴ്‌സ്, ഹുമാനിറ്റീസ് തുടങ്ങിയ വിഷയങ്ങളില്‍ സൗജന്യമായി പഠനം നല്‍കുന്നത്.

തെരെഞ്ഞെടുക്കുന്ന അഞ്ചു വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ കോഴ്‌സ് ഫീസ് സൗജന്യമായി നല്‍കും. പിന്നീടുള്ള 50 വിദ്യാര്‍ത്ഥികള്‍ക്ക് ആദ്യ വര്‍ഷ ഫീസിന്റെ 50 ശതമാനം ഇളവും അടുത്ത 100 വിദ്യര്‍ത്ഥികള്‍ക്ക് ആദ്യ വര്‍ഷ ഫീസിന്റെ 25 ശതമാന ഇളവുമാണ് നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.

കൊറോണ മഹാമാരിയില്‍ ഉപരിപഠനം എന്ന സ്വപ്നം വഴി മുട്ടി നില്‍ക്കുന്ന 155 കുട്ടികള്‍ക്കു ഉപകാരപ്പെടുന്ന സ്വപ്ന പദ്ധതി ആണ് എജു വേള്‍ഡ്മുന്നോട്ട് വച്ചിരിക്കുന്നത്. അപേക്ഷിക്കുന്ന കുട്ടികളെ ഓണ്‍ കാള്‍ ഇന്റര്‍വ്യൂ വഴി അവരുടെ വിദ്യാഭ്യാസ മികവും പഠനേതര കഴിവുകളും സന്തുലിതമായി പരിഗണിച്ചുമായിരിക്കും തെരഞ്ഞെടുക്കുക.

അപേക്ഷിക്കാനായി https://forms.gle/7oUd2FRBNyHJJLYQ9  എന്ന ലിങ്കിലോ +91 9497631000 എന്ന നമ്പറിലോ ബന്ധപ്പെടാം.

No comments