സ്വാതന്ത്ര്യദിനാഘോഷം; വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ഓഗസ്റ്റ് 15ന് റവന്യൂ മന്ത്രി പതാകയുയര്‍ത്തും, മാര്‍ച്ച് പാസ്റ്റ് ഉണ്ടാവില്ല, പരേഡില്‍ നാല് ട്രൂപ്പുകള്‍ മാത്രം അണിനിരക്കും
കാസറഗോഡ് : സ്വാതന്ത്ര്യ ദിനാഘോഷം ആഗസ്റ്റ് 15 ന് രാവിലെ 9 ന് കാസർകോട് വിദ്യാനഗർ മുൻസിപ്പൽ സ്റ്റേഡിയത്തിൽ നടക്കും. റവന്യു, ഭവന നിർമാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ ദേശീയ പതാക ഉയർത്തും. അഭിവാദ്യം സ്വീകരിക്കും. ഇത്തവണ സ്വാതന്ത്ര്യ ദിന പരേഡിൽ . പോലീസ് മൂന്ന് ട്രൂപ്പും എക്സൈസ് ഒരു ട്രൂപ്പും ഉൾപ്പടെ നാലു ട്രൂപ്പുകൾ മാത്രമാണ് അണിനിരക്കുക.
മാർച്ച് പാസ്റ്റ് ഉണ്ടാവില്ല. ജില്ലാ കളക്ടർ ജില്ലാ പോലീസ് മേധാവി , എന്നിവർ അഭിവാദ്യം സ്വീകരിക്കുംഎം പി എം എൽ എ മാർ ഉൾപ്പെടെയുള്ള ക്ഷണിക്കപ്പെട്ട ജനപ്രതിനിധികൾ പങ്കെടുക്കും. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കില്ല. ചടങ്ങിൽ മൂന്ന് ഡോക്ടർമാർ, രണ്ട് നഴ്സ്, രണ്ട് പാരാമെഡിക്കൽ സ്റ്റാഫ് രണ്ട് ശുചീകരണ തൊഴിലാളികൾ, മൂന്ന് കോവിഡ് രോഗമുക്തി നേടിയവർ എന്നിവർ പ്രത്യേക ക്ഷണിതാക്കളായി പങ്കെടുക്കും. പരമാവധി നൂറു പേരാണ് ക്ഷണിതാക്കളായി പങ്കെടുക്കുക.
സംസ്ഥാന പൊതു ഭരണ വകുപ്പിന്റെ മാർഗനിർദ്ദേശപ്രകാരമാണിത്. സ്റ്റുഡന്റ് പോലീസ് സ്കൗട്ട് ഗൈഡ്സ് എൻസി സി ജൂനിയർ ഡിവിഷൻ എന്നി വിഭാഗങ്ങൾക്ക് ഇത്തവണ പരേഡിൽ പങ്കെടുക്കാൻ അനുമതി നൽകില്ല. സ്ക്കൂൾ വിദ്യാർത്ഥികൾ പരേഡിൽ ദേശഭക്തി ഗാനം ആലപിക്കുന്നതിനായി പോലും ഒരു കാരണവശാലും പങ്കെടുക്കരുത്. 65 വയസിനു മുകളിലുള്ള മുതിർന്ന പൗരന്മാരും പത്തു വയസിൽ താഴെയുള്ള കുട്ടികളും പരേഡ് വീക്ഷിക്കുന്നതിനായി പങ്കെടുക്കാൻ അനുവദിക്കില്ല.
സാംസ്ക്കാരികപരിപാടികൾ അവതരിപ്പിക്കില്ല. ആഘോഷ ചടങ്ങിൽ മെഡലുകളോ മറ്റുപുരസ്ക്കാരങ്ങളോ വിതരണം ചെയ്യുന്നതല്ല. ലഘുഭക്ഷണ വിതരണവും ഉണ്ടാവില്ല. ചടങ്ങിൽ ഉടനീളം കോവി ഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം. മാസ്ക് ധരിക്കണം. സാമൂഹിക അകലം പാലിക്കണം സാനിറ്റെസർ, തെർമൽ സ്കാനിങ് എന്നിവ യും ഉറപ്പു വരുത്തും. കാസർകോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ എ ഡി എം എൻ ദേവീദാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
No comments