കാസർകോട് മഴ കനക്കുന്നു; തേജസ്വിനി പുഴ കരകവിഞ്ഞ് ഒഴുകുന്നു തളങ്കര,ബന്താട് വയലാംകുഴി ഭാഗങ്ങളിൽ ജലനിരപ്പ് ഉയരുന്നു
കാസർകോട്:മഴ കനത്തതോടെ തേജസ്വിനി പുഴ കരകവിഞ്ഞ് ഒഴുകുന്നത് പുഴയുടെ ഭാഗങ്ങളിൽ ജല നിരപ്പ് ഉയരാൻ കാരണമായി തളങ്കര,ബന്താട്,വയലാംകുഴി
ഭാഗങ്ങളിൽ ജലനിരപ്പ് ഉയരുന്നത് ജനങ്ങളിൽ ആശങ്ക ഉയർത്തി തളങ്കര ഭാഗങ്ങളിൽ ജാഗ്രത പാലിക്കാൻ പോലീസ് ജനങ്ങൾക്ക് നിർദ്ധേശം നൽകി
ആറ് ദുരിതാശ്വാസ ക്യാമ്പുകളാണ് ജില്ലയിൽ തുറന്നിട്ടുള്ളത്,കൂടുതൽ സ്ഥലങ്ങളിൽ വെള്ളം ഉയരുകയാണ്. കൊട്ടോടി പുഴ കരകവിഞ്ഞതിനെ തുടർന്ന് കൊട്ടോടി ടൗൺ വെള്ളത്തിനടിയിലായി ഒറ്റപ്പെട്ടു. ഇവിടേക്കുള്ള ഗതാഗതം പൂർണമായും തടസപ്പെട്ടു.
പനത്തടി പഞ്ചായത്തിലെ തുമ്പോടിയിൽ ഉരുൾപൊട്ടി. ഒരു കുടുംബത്തെ മാറ്റിപ്പാർപ്പിച്ചു. ഭീമനടി കൊന്നക്കാട് മണ്ണിടിച്ചിലിനെത്തുടർന്ന് മൂത്താടി കോളനിയിലെ അഞ്ച് കുടുംബങ്ങളെയും മാറ്റിപ്പാർപ്പിച്ചു.
No comments