Breaking News

ഞാനാണ് നായകൻ എന്നറിഞ്ഞപ്പോൾ എല്ലാവരും കളിയാക്കി, ഇവനൊക്കെ എന്ത് നേടാനാണെന്ന് വരെ ചോദിച്ചു; പിന്തുണച്ചത് ആ ഇന്ത്യൻ താരം മാത്രമാണ്; നിർണായക വെളിപ്പെടുത്തലുമായി ഇമ്രാൻ താഹിർ

 ഞാനാണ് നായകൻ എന്നറിഞ്ഞപ്പോൾ എല്ലാവരും കളിയാക്കി, ഇവനൊക്കെ എന്ത് നേടാനാണെന്ന് വരെ ചോദിച്ചു; പിന്തുണച്ചത് ആ ഇന്ത്യൻ താരം മാത്രമാണ്; നിർണായക വെളിപ്പെടുത്തലുമായി ഇമ്രാൻ താഹിർ


പ്രായം ചിലർക്ക് വെറും അക്കം മാത്രം ആണെന്ന് പറയാറുണ്ട്. കരീബിയൻ പ്രീമിയർ ലീഗിൽ 43ാം വയസ്സിൽ തന്റെ ടീമായ ഗയാ ആമസോൺ വാരിയേഴ്‌സിനെ ചാമ്പ്യന്മാരാക്കി നിർണായക പങ്ക് വഹിച്ച ഇമ്രാൻ താഹിർ പ്രായമൊന്നും തനിക്ക് ഒരു വിഷയവും അല്ലെന്നും തെളിയിക്കുന്നു. ഫൈനലിൽ സൂപ്പർ താരം കീറോൺ പൊള്ളാർഡ് നയിക്കുന്ന ട്രിബംഗോ നൈറ്റ് റൈഡേഴ്‌സിനെ പരാജയപെടുത്തികൊണ്ടാണ് ഇമ്രാൻ താഹിറും കൂട്ടരും കിരീടം സ്വന്തമാക്കിയത്.

സീസണിൽ താനാണ് ടീമിന്റെ നായകൻ എന്നറിഞ്ഞപ്പോൾ ഒരുപാട് ആളുകൾ ടീമിനെ കളിയാക്കിയെന്നും ഈ കിളവൻ നായകനാക്കിയിട്ട് എന്താണ് പ്രയോജനം എന്ന് ചോദിച്ചെന്നും താഹിർ പറഞ്ഞു. എന്നാൽ തന്റെ ഏറ്റവും മോശം സമയത്ത് ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ തന്നെ ഒരുപാട് പിന്തുണച്ചെന്നും കിരീടം നേടാനുള്ള സാധ്യത പട്ടികയിൽ ഇടം നൽകിയെന്നും താഹിർ ഓർത്തു.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ: ” ഞങ്ങൾക്ക് ആരും വലിയ സാധ്യതകൾ ഒന്നും നൽകിയിരുന്നില്ല. സാധ്യത പട്ടികയിൽ ഏറ്റവും പിന്നിൽ ആയിരുന്നു ഞങ്ങളുടെ സ്ഥാനം. എന്നാൽ രവിചന്ദ്രൻ അശ്വിൻ എന്നെയും എന്റെ ടീമിനെയും ഒരുപാട് പിന്തുണച്ചു. ജയിക്കാൻ ഞങ്ങളും യോഗ്യരാണെന്ന് അദ്ദേഹം മാത്രമാണ് പറഞ്ഞത്.” താഹിർ ഓർത്തു.

ഐപിഎൽ ആയാലും സയ്യിദ് മുഷ്താഖ് അലി ട്രോഫി ആയാലും ഒന്നിലധികം ലീഗുകളിൽ ഇരുവരും പരസ്പരം കളിക്കുന്നതിനാൽ ഇമ്രാൻ താഹിറും രവിചന്ദ്രൻ അശ്വിനും ഒരു പ്രത്യേക ബന്ധം പങ്കിടുന്നു. രണ്ട് കളിക്കാരും ആഴത്തിലുള്ള സൗഹൃദം പങ്കിടുന്നു. അതിന്റെ ഭാഗമായത് തന്നെയാണ് അശ്വിൻ ധീരമായ പ്രവചനം നടത്തിയത്.

No comments