പൊട്ടിയ വൈദ്യുതി കമ്പി നന്നാക്കുന്നതിനിടയില്‍ കെ എസ് ഇ ബി ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ചു
പൊട്ടിയ വൈദ്യുതി കമ്പി നന്നാക്കുന്നതിനിടയില്‍ കെ എസ് ഇ ബി ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ചു. കുമാരമംഗലം ചിമ്മിണിയടുക്കയിൽ ശനിയാഴ്ച ഉച്ചയ്ക്ക് 1:30 മണിയോടെയാണ് സംഭവം.
സീതാംഗോളി കെ എസ് ഇ ബി സെക്ഷൻ ഓഫീസിലെ ജീവനക്കാരനായ പ്രദീപ് (40) ആണ് മരിച്ചത്. അപകടം നടന്നയുടനെ നാട്ടുകാരും സഹപ്രവർത്തകരും ചേർന്ന് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

No comments