Breaking News

മുളിയാർ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ ബോവിക്കാനം ടൗണിൽ ഓണചന്ത ആരംഭിച്ചു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഖാലിദ് ബെള്ളിപ്പാടി ഉദ്ഘാടനം ചെയ്തു

ബോവിക്കാനം: മുളിയാർ ഗ്രാമപഞ്ചായത്ത് കൃഷി ഭവൻ്റെ നേതൃത്വത്തിൽ ഓണ സമൃദ്ധി പദ്ധതി ഭാഗമായി ബോവിക്കാനം ടൗണിൽ ആരംഭിച്ച ഓണച്ചന്ത ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്
ഖാലിദ് ബെള്ളിപ്പാടി ഉൽഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ പ്രഭാകരൻ, അംഗം അനീസ മൻസൂർ മല്ലത്ത്,
കൃഷി ഓഫീസർ രാമകൃഷ്ണൻ, അസിസ്റ്റൻ്റുമാരായ പുരുഷോത്തമൻ, സുകുമാരൻ, ഷെരീഫ് കൊടവഞ്ചി, ശോഭ, ഗോപീകൃഷ്ണൻ, ജയശ്രീ, സതി സംബന്ധിച്ചു.

No comments