സാമൂഹ്യമാധ്യമങ്ങളില്‍ പ്രതികരണം വേണ്ടാ; വിലക്കുമായി പി.എസ്.സി മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും പ്രതികരിച്ച ഉദ്യോഗാര്‍ഥികളെ പരീക്ഷകളില്‍ നിന്ന് വിലക്കാനും ശിക്ഷാ നടപടി സ്വീകരിക്കാനുമുള്ള പി.എസ്.സി തീരുമാനമാണ് വിവാദത്തിലായത്
തിരുവനന്തപുരം : പ്രതികരിക്കുന്നവരെ വിലക്കാന്‍ പി.എസ്.സി. നിയമനം, പരീക്ഷാ കേന്ദ്രം എന്നിവ സംബന്ധിച്ച പരാതിയുമായി മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും പ്രതികരിച്ച ഉദ്യോഗാര്‍ഥികളെ പരീക്ഷകളില്‍ നിന്ന് വിലക്കാനും ശിക്ഷാ നടപടി സ്വീകരിക്കാനുമുള്ള പി.എസ്.സി തീരുമാനമാണ് വിവാദത്തിലായത്. പി.എസ്.സി നടപടിക്കെതിരെ യുവജന സംഘടനകള്‍ രംഗത്ത്.
കാസര്‍കോട് ജില്ലയിലെ സ്റ്റാഫ് നഴ്സ് നിയമനം ഇഴയുന്നത് സംബന്ധിച്ച പ്രതികരിച്ച ഇവരെ നിയമങ്ങളില്‍ നിന്ന് വിലക്കാനാണ് പി.എസ്.സി തീരുമാനിച്ചിരിക്കുന്നത്. റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത 68 ഒഴിവുകളും പ്രമോഷന്‍, ലീവ് വേക്കന്‍സികള്‍ സംബന്ധിച്ച് വിവരാവകാശ പ്രകാരം ലഭിച്ച വിവരങ്ങളും ഇവര്‍ മാധ്യമങ്ങളോട് പങ്കുവെച്ചിരുന്നു.
ഫിസിയോ തെറാപിസ്റ്റ് പരീക്ഷ പ്രഖ്യാപിച്ചപ്പോള്‍ കോഴിക്കോട് ജില്ലയിലുള്ള പല ഉദ്യോഗാര്‍ഥികള്‍ക്ക് പരീക്ഷാ കേന്ദ്ര തിരുവനന്തപുരമായി. കൊവിഡ് കാലം പരിഗണിച്ച് പരീക്ഷാ കേന്ദ്രം മാറ്റണമെന്ന ആവശ്യം മാധ്യമങ്ങളിലൂടെയും സാമൂഹിക മാധ്യമങ്ങളിലുടെയും ഉന്നയിച്ചതും പി എസ് സി പ്രകോപിതരാക്കി. ഇവര്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കാനും പി എസ് സി തീരുമാനിച്ചു. പി.എസ്.സി ഇന്‍റേറണല്‍ വിജിലന്‍സ് വിഭാഗത്തിന് ചുമതലയും നല്‍കി. നിയമനങ്ങള്‍ നടക്കാത്തതിനൊപ്പം ശിക്ഷാ നടപടികൂടിയായതോടെ ഉദ്യോഗാര്‍ഥികളും പ്രതിസന്ധിയിലാണ്.

No comments