Breaking News

നിലവറയിലെ ഇരുട്ടിൽ നിന്ന് 45,000ത്തോളം നിധി ശേഖരം ഇനി ലോകത്തിന് കാണാം; പദ്‌മനാഭന്റെ സമ്പത്ത് ദർശിക്കാൻ മ്യൂസിയം ഒരുങ്ങുന്നു.

തിരുവനന്തപുരം:
ശ്രീ​ ​പ​ദ്മ​നാ​ഭ​സ്വാ​മി​ ​ക്ഷേ​ത്ര​ത്തി​ലെ​ ​ലോ​ക​ ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ച​ ​അ​മൂ​ല്യ​ ​നി​ധി​ശേ​ഖ​രം​ ​ഭ​ക്ത​ർ​ക്കും​, ​സ​ന്ദ​ർ​ശ​ക​ർ​ക്കും​ ​ദ​ർ​ശി​ക്കാ​ൻ​ ​ത​ല​സ്ഥാ​ന​ത്ത് ​ത്രീ​ ​ഡി​ ​മ്യൂ​സി​യം​ ​ഒ​രു​ങ്ങു​ന്നു.​ ​'​ ​ബി​"​ ​നി​ല​വ​റ​ ​ഒ​ഴി​കെ​യു​ള്ള​വ​യി​ലെ​ ​അ​പൂ​ർ​വ​ ​ര​ത്ന​ങ്ങ​ളും​ ​ആ​ഭ​ര​ണ​ങ്ങ​ളു​മെ​ല്ലാം​ ​ത്രീ​ ​ഡി​ ​ചി​ത്ര​ങ്ങ​ളാ​യി​വി​ടെ​ ​കാ​ണാ​നാ​വും.​ ​

നി​ധി​ശേ​ഖ​രം​ ​പു​റ​ത്തെ​ടു​ക്കു​ന്ന​ത് ​സു​ര​ക്ഷാ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് ​ഇ​ട​യാ​ക്കു​മെ​ന്ന​തി​നാ​ലാ​ണ്,​ ​അ​വ​യു​ടെ​ ​ആ​ക​ർ​ഷ​ക​മാ​യ​ ​ത്രീ​ ​ഡ​യ​മെ​ൻ​ഷ​ണ​ൽ​ ​ചി​ത്ര​ങ്ങ​ൾ​ ​കാ​ണാ​ൻ​ ​മ്യൂ​സി​യം​ ​ഒ​രു​ക്കു​ന്ന​ത്.​ ​ക്ഷേ​ത്ര​ത്തി​ന് ​അ​ടു​ത്താ​യി​ട്ടാ​വും​ ​മ്യൂ​സി​യം.
നി​ധി​ ​ശേ​ഖ​ര​ത്തി​ന്റെ​ 45,​​000​ ​ത്തോ​ളം​ ​ത്രീ​ ​ഡി​ ​ചി​ത്ര​ങ്ങ​ൾ​ ​ഇ​തി​ന​കം​ ​എ​ടു​ത്തി​ട്ടു​ണ്ട്.​ ​ഇ​തി​ന്റെ​ ​മൂ​ന്ന് ​സെ​റ്റു​ക​ളി​ൽ​ ​ഒ​രെ​ണ്ണം​ ​സു​പ്രീം​ ​കോ​ട​തി​യി​ലും,​ ​മ​റ്റൊ​ന്ന് ​ബം​ഗ​ളൂ​രു​വി​ലെ​ ​ഇ​ന്ത്യ​ൻ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​സ​യ​ൻ​സ​സി​ലും​ ​മൂ​ന്നാ​മ​ത്തേ​ത് ​ക്ഷേ​ത്ര​ത്തി​ലും​ ​സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്.​ ​കെ​ൽ​ട്രോ​ണി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലാ​ണ് ​ചി​ത്ര​ങ്ങ​ൾ​ ​പ​ക​ർ​ത്തി​യ​ത്.​ ​നേ​രി​ൽ​ക്കാ​ണു​ന്ന​തു​പോ​ലു​ള്ള​ ​അ​നു​ഭ​വ​മാ​യി​രി​ക്കും​ ​ത്രീ​ ​ഡി​ ​ചി​ത്ര​ങ്ങ​ൾ​ ​കാ​ണു​മ്പോ​ഴും.​ ​പു​തി​യ​ ​ഭ​ര​ണ​സ​മി​തി​ ​ചു​മ​ത​ല​യേ​റ്റ​ ​ശേ​ഷം​ ​മ്യൂ​സി​യം​ ​സം​ബ​ന്ധി​ച്ച​ ​അ​ന്തി​മ​ ​തീ​രു​മാ​നം​ ​കൈ​ക്കൊ​ള്ളും.​ ​

തി​രു​വി​താം​കൂ​ർ​ ​രാ​ജ​കു​ടും​ബ​ത്തി​നും​ ​ഈ​ ​ആ​ശ​യ​ത്തോ​ട് ​എ​തി​ർ​പ്പി​ല്ലെ​ന്നാ​ണ് ​അ​റി​യു​ന്ന​ത്.​ ​ലോ​ക​മെ​മ്പാ​ടും​ ​നി​ന്നു​ള്ള​ ​വി​നോ​ദ​ ​സ​ഞ്ചാ​രി​ക​ളു​ടെ​ ​ആ​ക​ർ​ഷ​ണ​ ​കേ​ന്ദ്ര​മാ​യി​ ​മ്യൂ​സി​യം​ ​മാ​റു​മെ​ന്നാ​ണ് ​പ്ര​തീ​ക്ഷ.അമൂല്യ ശേഖരംഒ​ന്ന​ര​ല​ക്ഷം​ ​കോ​ടി​യി​ലേ​റെ​ ​രൂപ വി​ലമതി​ക്കുന്നത്ഓ​രോന്നി​ന്റെയും​ ​ആ​റു​ ​ആം​ഗി​ളു​ക​ളി​ലു​ള്ള ചി​ത്ര​ങ്ങൾനി​ധി​യു​ടെ​ ​ഓ​രോ​ ​ഭാ​ഗ​ങ്ങ​ൾ​ ​വ​രു​ന്ന​ 150​ ​-​ 200​ ​ത്രീ​ ​ഡി​ ​ചി​ത്ര​ങ്ങൾ വീ​തം​ ​ര​ണ്ട് ​വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ​ ​മാ​റ്റി​ ​പ്ര​ദ​ർ​ശി​പ്പി​ക്കുംഅ​സു​ല​ഭ​ ​സൗ​ഭാ​ഗ്യംവി​ല​ ​പി​ടി​പ്പു​ള്ള​ ​ര​ത്ന​ങ്ങ​ളും​ ​സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും​ ​നാ​ണ​യ​ങ്ങ​ളു​മെ​ല്ലാം​ ​അ​ട​ങ്ങു​ന്ന​ ​വി​സ്‌​മ​യ​ ​ഭ​ണ്ഡാ​ര​ങ്ങ​ളാ​ണ് ​ക്ഷേ​ത്ര​ത്തി​ലെ​ ​നി​ല​വ​റ​ക​ൾ.​ 18​ ​അ​ടി​ ​നീ​ള​മു​ള്ള​ ​ശ​ര​പ്പൊ​ളി​മാ​ല​യു​ടെ​ 2500​ ​പീ​സു​ക​ളാ​ണ് ​നി​ധി​ശേ​ഖ​ര​ത്തി​ലു​ള്ള​ത്.​ ​അ​ത്യ​പൂ​ർ​വ​മാ​യ​ ​പ​വി​ഴ​ങ്ങ​ൾ,​ ​യേ​ശു​ക്രി​സ്തു​വി​ന്റെ​യും​ ​സെ​ന്റ് ​ജോ​ർ​ജി​ന്റെ​യും​ ​ചി​ത്രം​ ​ഇ​രു​വ​ശ​ത്തു​മാ​യി​ ​ആ​ലേ​ഖ​നം​ ​ചെ​യ്ത​ 1340​ ​ലെ​ ​അ​പൂ​ർ​വ​ ​സ്വ​ർ​ണ​ ​കോ​യി​ൻ,​ ​പെ​ഗോ​ഡാ​സി​ന്റെ​ ​രൂ​പ​ങ്ങ​ൾ​ ​സ്വ​ർ​ണ​ത്തി​ലും​ ​വെ​ള്ളി​യി​ലു​മാ​യി​ ​ആ​ലേ​ഖ​നം​ ​ചെ​യ്ത​ 2​ ​ല​ക്ഷം​ ​ഷീ​റ്റു​ക​ൾ,​ ​കി​രീ​ട​ങ്ങ​ൾ,​ ​പൊ​ൻ​ ​പാ​ത്ര​ങ്ങ​ൾ,​ 800​ ​കി​ലോ​ ​വ​രു​ന്ന​ ​നെ​ൽ​മ​ണി​ ​പോ​ലു​ള്ള​ ​സ്വ​ർ​ണം,​ ​ക​ല​ങ്ങ​ൾ...​ ​ഇ​ങ്ങ​നെ​ ​അ​ത്യ​പൂ​ർ​വ​മാ​യ​ ​നി​ധി​യു​ടെ​ ​നേ​ർ​ചി​ത്ര​ങ്ങ​ൾ​ ​മ്യൂ​സി​യ​ത്തി​ലൂ​ടെ​ ​കാ​ണാം.

No comments