ബലാൽസംഗം ചെയ്താൽ ലൈംഗിക അവയവം ഛേദിക്കും; നിയമം പൊളിച്ച് നൈജീരിയ...
ബലാൽസംഗക്കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ പ്രതിയുടെ ലൈംഗിക അവയവം ഛേദിക്കാനുള്ള നിയമം കൊണ്ടുവന്ന് നൈജീരിയൻ സംസ്ഥാനം. കാഡുന സംസ്ഥാനത്താണ് ജനരോഷം ഉയർന്നതിന് പിന്നാലെ പുതിയ നിയമം കൊണ്ടുവന്നത്. 14 വയസിൽ താഴെയുള്ള കുട്ടികളെ പീഡനത്തിന് ഇരയാക്കിയാൽ വധശിക്ഷ നൽകാനുള്ള നിയമത്തിലും കാഡുന ഗവർണർ ഒപ്പിട്ടു.
സ്ത്രീകൾക്കെതിരായ അക്രമങ്ങൾ വർധിച്ച സാഹചര്യത്തിലാണ് ഇത്തരം തീരുമാനത്തിലേക്ക് അധികൃതർ കടന്നത്. മുൻപ് 21 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമായിരുന്നു ബലാൽസംഗം. എന്നിട്ടും കുറ്റകൃത്യങ്ങൾക്ക് കുറവു
വരാത്തതോടെയാണ് കടുത്ത ശിക്ഷാ നടപടികളിലേക്ക് അധികൃതർ കടന്നത്. കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന സ്ത്രീകളുടെ ഫലോപിയന്‍ ട്യൂബുകള്‍ നീക്കം ചെയ്യാനും സംസ്ഥാനത്ത് പ്രാബല്യത്തില്‍ വന്ന പുതിയ നിയമത്തില്‍ നിര്‍ദേശിക്കുന്നു.

No comments