Breaking News

ഇന്നലെ പട്ലയിൽ കണ്ടത് കാരുണ്യത്തിന്റെയും മനുഷ്യ സ്നേഹത്തിന്റെയും യഥാർത്ഥ മുഖം.... നാടിന്റെ ധീരരായ യുവാക്കളെ സി പി കണക്റ്റിംഗ് പട്ല ആദരിക്കും


പട്‌ള: കാരുണ്യവും മാനവികതയും ഒത്തുചേരുമ്പോൾ എന്താണ് സംഭവിക്കുക!
അതാണ് ഇന്നലെ വൈകുന്നേരം നാം കണ്ടത്.

മധു വാഹിനിപ്പുഴയുടെ കുത്തൊഴുക്കിൽ ഒലിച്ചുപോയ ചേനക്കോട്ടെ ചന്ദ്രശേഖരന്റെ മൃതദേഹം കണ്ടെടുക്കാൻ സാഹസിക ശ്രമങ്ങൾ നടത്തിയ പട്ലയിലെ ഒരു കൂട്ടം യുവാക്കൾ, നിങ്ങൾ ഈ നാടിന്റെ അഭിമാന സ്തംഭങ്ങളാണ്.  നിങ്ങൾ ഉയർത്തിപ്പിടിച്ച മൂല്യങ്ങൾ മനുഷ്യൻ ഉണ്ടാക്കി വെച്ച എല്ലാ അതിർവരമ്പുകൾക്കും മുൾവേലികൾക്കുമപ്പുറത്ത് മനുഷ്യസ്നേഹം എന്ന ആർദ്രവികാരത്തിനു മുന്നിൽ ഒന്നുമല്ല എന്ന് തെളിയിച്ചിരിക്കുന്നു. 
ഇതുപോലുള്ള ശ്രമങ്ങളുടെ മുന്നിൽ നടക്കാൻ ധീരത മാത്രം മതിയാവില്ല!  കാരുണ്യത്തിന്റെ മഹാപ്രവാഹമാണ് നിങ്ങളുടെ സിരകളിൽ ഓടുന്നത് എന്നു ഞങ്ങൾ തിരിച്ചറിയുന്നു.

എല്ലാ മലവെള്ളപ്പാച്ചിലിനെയും തടുത്തു നിർത്താൻ മാത്രം ശക്തമായിരുന്നു നിങ്ങളുടെ ചിന്താഗതിയും പ്രവർത്തന രീതികളും.  തീർച്ചയായും ഈ നന്മകൾ അംഗീകരിക്കപ്പെടാതെ പോകരുത് എന്നത് പട്ലയിലെ നല്ലവരായ മുഴുവൻ മനുഷ്യ സ്നേഹികളുടെയും അഭിലാഷമാണ്.

സി.പി ഈ കർമ്മഭടന്മാരെ ആദരിക്കുന്നു.

അതിനുമപ്പുറത്ത് നിങ്ങളുടെ നന്മയെ ഈ നാടിനോട് ചേർത്തുവെക്കുന്നു.
നിങ്ങളിലെ ഓരോ കർമ്മഭടന്മാരെയും ഞങ്ങൾ ഹൃദയത്തോട് ചേർത്തു നിർത്തുന്നു.

No comments