Breaking News

സ്വര്‍ണ്ണക്കള്ളക്കടത്ത്, മാഫിയ ബന്ധം സമഗ്രമായി അന്വേഷിക്കുക, സര്‍ക്കാരിന്റെ ഒളിച്ചുകളി അവസാനിപ്പിക്കുക: ബോവിക്കാനത്ത് യൂത്ത് ലീഗ് പ്രതിഷേധം.


മുളിയാർ: സ്വര്‍ണ്ണക്കള്ള കടത്തുകാര്‍ക്കും മയക്ക് മരുന്ന് മാഫിയകള്‍ക്കും  കേരളത്തെ താവളമാക്കുന്നതിന് നേതൃത്വം നല്‍കിയ പാര്‍ട്ടി നേതാക്കളുടെയും മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും നിലപാടുകള്‍ക്കെതിരെ യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി നടത്തി വരുന്ന പ്രതിഷേധത്തിൻ്റെ ഭാഗമായി മുളിയാർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് ബോവിക്കാനം ടൗണിൽ പ്രതിഷേധം സംഘടിപ്പിച്ചു.ജില്ല വൈസ് പ്രസിഡന്റ് മൻസൂർ മല്ലത്ത്‌ ഉൽഘാടനം ചെയ്തു പ്രസിഡന്റ് ഷഫീഖ് മൈകുഴി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജുനൈദ് അല്ലാമനഗർ സ്വാഗതം പറഞ്ഞു മണ്ഡലം ട്രഷറർ ഖാദർ ആലൂർ ഷംസീർ മൂലടുകം അബ്ബാസ് കൊളച്ചപ്പ്,സിദ്ദീഖ് ബോവിക്കാനം,ഷംസീർ ബാലനടുക്കാം,മസൂദ് പൊവ്വൽ, മുഹമ്മദ് ബോവിക്കാനം, സമീർ അല്ലാമ,അഷ്ഫാദ് ബോവിക്കാനം,റംഷീദ്‌ ബാലനടുക്കം,സുബൈർ അല്ലാമ,ഉനൈസ് പൊവ്വൽ,മൻസൂർ പൊവ്വൽ,മുനീർ ബോവിക്കാനം,ആപു ബാവിക്കര,ഉബൈസ് അല്ലാമ, ഹവാസ് അല്ലാമ, സാബിത് അല്ലാമ, ഷഫ്റാസ്അല്ലാമ സംബന്ധിച്ചു.

No comments