Breaking News

എസ് എസ് എഫ് മുള്ളേരിയ ഡിവിഷന്‍ സാഹിത്യോത്സവ് സമാപിച്ചു, ദേലംപാടി സെക്ടര്‍ ചാമ്പ്യന്മാരായി


മുള്ളേരിയ:എസ് എസ് എഫ് മുള്ളേരിയ ഡിവിഷന്‍ സാഹിത്യോത്സവ് സമാപിച്ചു. കോവിഡ് മഹാമാരി മൂലം മനുഷ്യ മനസ്സുകളിൽ സൃഷ്ടിച്ച സംഘർഷം ഇല്ലാതാക്കി.തികച്ചും ആധുനിക വിദ്യയുടെ സഹായത്തോടെ ഇസ്ലാമിക കലാ സാഹിത്യങ്ങൾക്ക് ഇടം നൽകിയപ്പോൾ ചരിത്രത്തിൽ ഭാഗമായി എസ് എസ് എഫ് മുള്ളേരിയ ഡിവിഷന്‍  സാഹിത്യോത്സവ്
5 സെക്ടര്‍ നിന്നായി 34 യൂണിറ്റിലെ 200 ലോളം പ്രതിഭകള്‍ പങ്കെടുത്തു.
ദേലംപാടി സെക്ടര്‍ ഒന്നാം സ്ഥാനവും,പള്ളങ്കോട്,മുളിയാര്‍ സെക്ടറുകള്‍ യഥാക്രമം രണ്ട്,മൂന്ന് സ്ഥാനവും നേടി.
സമാപന സംഗമം കേരള മുസ്ലിം ജമാഅത്ത് മുള്ളേരിയ സോൺ ഉപാധ്യക്ഷൻ സയ്യിദ് അബ്ദുൽ ഖാദിർ ആറ്റക്കോയ തങ്ങൾ ആലൂർ പ്രാർത്ഥന നടത്തി
മുള്ളേരിയ ഡിവിഷൻ പ്രസിഡന്‍റ് റഹീം സഅദി അദ്ധ്യക്ഷൻ വഹിച്ചു.
എസ് വൈ എസ് മുള്ളേരിയ സോൺ പ്രസി ഡന്റ് സയ്യിദ് സൈനുൽ ആബിദിൻ മുത്തുകോയ അൽ അഹദൽ  കണ്ണവം ഉദ്ഘാടനം ചെയ്തു.
എെ സി എഫ് കൗണ്‍സില്‍ സെക്രട്ടറി ഹമീദ് ഈശ്വരമംഗലം മുഖ്യാത്ഥിയായി, എസ് എസ് എഫ് കാസറകോട് ജില്ല പ്രസിഡന്റ് സയ്യിദ് മുനീറുൽ അഹ്ദൽ വിജയി പ്രഖ്യാപനം നടത്തി.എസ് എസ് എഫ് സംസ്ഥാന മുൻ സെക്രട്ടറിസി കെ എം ഫാറൂഖ് സന്ദേശ പ്രഭാഷണം നടത്തി.
 റഫീഖ് സആദി ദേലംപാടി,
അബ്ദുറഹ്മാൻ സഖാഫി പൂത്തപ്പലം,
അബ്ദുറഹ്മാൻ എരോൽ,
നംഷാദ് ബേകൂർ,കരീം ജൗഹരി,നാസർ പള്ളങ്കോട്,സിദ്ധീഖ് പൂത്തപ്പലം,ഹനീഫ ഹാജി ഗാളിമുഖം,നൗഷാദ് ഹിമമി,ഹുസൈൻ കൊമ്പോട് തുടങ്ങി നേതാക്കള്‍ സംബന്ധിച്ചു.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കാസർകോട് ജില്ലാ മുശാവറ ഉപാധ്യക്ഷൻ സയ്യിദ് മുഹമ്മദ് അശ്രഫ് തങ്ങൾ അസ്സഖാഫ് മജ്ലിസ് സമാപന പ്രാര്‍ത്ഥന നടത്തി
മുള്ളേരിയ ഡിവിഷൻ ജനറല്‍ സെക്രട്ടറി അസ്ലം അഡൂർ സ്വാഗതവും, മുള്ളേരിയ ഡിവിഷൻ സെക്രട്ടറി ഇസ്മായിൽ ആലൂർ നന്ദിയും പറഞ്ഞു.

No comments