Breaking News

കൊവിഡ്19 കാലത്ത് ആശ്വാസവും, സഹായവുമായി മുളിയാർ സാമൂഹികാരോഗ്യ കേന്ദ്രം


കാനത്തൂർ: മൊബൈൽ മെഡിക്കൽ സർവീസ് യൂണിറ്റ (MMSU) & മുളിയാർ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ കാനത്തൂർ ഹെൽത്ത് സെൻററിൽ വച്ച് നടന്ന മെഡിക്കൽ ക്യാമ്പ് മുളിയാർ ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീമതി പി വി. മിനി ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ കെ ചന്ദ്രൻ അധ്യക്ഷനായിരുന്നു. ഡോ.മുഹമ്മദ് റിബ്ഹാൻ മുഖ്യാതിഥിയായി ക്യാമ്പിൽ പങ്കെടുത്ത് രോഗികളെ പരിശോധിച്ചു.
പി.ആർ.ഓ/ലൈസൻ ഓഫീസർ ശ്രീ രഞ്ജിത്ത്.ജി മുഖ്യപ്രഭാഷണം നടത്തി. 150 -ൽ പരം ആളുകൾ വിവിധ സമയങ്ങളിലായി ക്യാമ്പിൽ പങ്കെടുത്തു.

കോവിഡ്-19 പ്രോട്ടോക്കോൾ പാലിച്ച് കൊണ്ട് നടത്തിയ മെഡിക്കൽ ക്യാമ്പിന് ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ശ്രീമതി മോളി മാത്യു സ്വാഗതവും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീമതി. ഒ.കെ.ഉഷ നന്ദിയും പറഞ്ഞു.
സൗജന്യ രോഗ പരിശോധന, ബി.പി, പ്രമേഹം, മറ്റു രക്ത പരിശോധനകൾ, മരുന്ന് വിതരണം എന്നിവയുമുണ്ടായിരുന്നു.

സ്റ്റാഫ് നേഴ്സ് ശ്രീ രഞ്ജിത്ത് മാത്യു, ലാബ് ടെക്നിഷ്യൻ ശ്രീമതി.അഞ്ജലി.വി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീമതി.പി.ബിന്ദു, ശ്രീ. ശരത്. ടി,
ആശാ പ്രവർത്തകരായ ശ്രീമതി. ആശ,
ശ്രീമതി.പുഷ്പവല്ലി,
ശ്രീമതി.ലീല
തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.

വരുംദിവസങ്ങളിൽ പൊതുജനങ്ങൾക്ക് ആശ്വാസമായി വിവിധ ഹെൽത്ത് സെൻററുകളിൽ തുടർന്നും ഇത്തരം മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നുണ്ടെന്ന് മെഡിക്കൽ ഓഫീസർ ഡോ.കെ. ഈശ്വര നായിക്കും, ഹെൽത്ത് സൂപ്പർവൈസർ ശ്രീ എ.കെ. ഹരിദാസും അറിയിച്ചു.

No comments