Breaking News

ഡൽഹി കലാപം: സീതാറാം യെച്ചൂരിയെ പ്രതി ചേർത്തത് പ്രതിഷേധാർഹം -പി.ഡി.പി

കോഴിക്കോട് : പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് വംശീയ ഉന്മൂലനത്തിനു ആഹ്വാനം ചെയ്യുകയും കലാപങ്ങൾക്ക് നേതൃത്വം കൊടുക്കുകയും ചെയ്ത സഘ്പരിവാർ നേതാക്കൾക്ക് സംരക്ഷണവും, പ്രതിഷേധങ്ങൾക്കു നേതൃത്വം കൊടുത്ത ജനനേതാക്കളെ കള്ളക്കേസിൽ കുടുക്കുകയും ചെയ്യുന്ന ഭരണകൂടനിലപാട് പ്രതിഷേധാർഹമാണെന്ന് പി.ഡി.പി. കേന്ദ്ര കമ്മിറ്റി. സിപിഎം അഖിലേന്ത്യാ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിക്കെതിരെ  കലാപത്തിൽ പ്രതിചേർത്ത് കേസെടുത്തതിൽ ശക്തമായ പ്രതിഷേധം ഉയർന്നു വരണം.

കോവിഡ് പശ്ചാത്തലത്തിൽ പൗരത്വ പ്രക്ഷോഭകരെ കേസിൽ കുടുക്കി ജയിലിലടച്ചപ്പോൾ മൗനം പാലിച്ചവർ, അടുത്ത ഇരകൾ തങ്ങളായിരിക്കുമെന്നു കൂടി തിരിച്ചറിയാൻ തയ്യാറാകേണ്ടതുണ്ട്. സംഘ്പരിവാർ വിരുദ്ധ പോരാളികളെയെല്ലാം കേസിൽ കുടുക്കി പൗരത്വ പ്രതിഷേധം ദുർബലമാക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്. ഫാഷിസത്തിനെതിരെ വിരൽ ചൂണ്ടുന്നവരെ കണ്ണിലെ കരടായി കാണുന്ന കേന്ദ്രസർക്കാരിന്റെ ജനാതിപത്യ വിരുദ്ധ നിലപാടുകൾക്കെതിരെ യോചിച്ച പോരാട്ടത്തിന് തയ്യാറാകണമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി അജിത്കുമാർ ആസാദ് പ്രസ്താവനയിൽ പറഞ്ഞു.

No comments