കുറ്റം ചെയ്യാത്ത ജലീല്‍ എന്തിന് രാജിവെക്കണം, സിപിഎം നിലപാടാണത്;വി.മുരളീധരനാണ് ഒന്നാംപ്രതി -എംവി.ഗോവിന്ദന്‍
തിരുവനന്തപുരം: സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് ജലീൽ ഒരു കേസിലും പ്രതിയല്ല. ഒരു പ്രശ്നവും അദ്ദേഹത്തിനില്ലെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എം.വി.ഗോവിന്ദൻ മാസ്റ്റർ.
അദ്ദേഹം രാജിവെക്കേണ്ട കാര്യമില്ല. അത് സിപിഎമ്മിന്റെ നിലപാടാണെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. പ്രതിപക്ഷമല്ല അതിന്റെ അപ്പുറത്തെ പക്ഷം വന്നാലും ജലീൽ രാജിവെക്കുന്ന പ്രശ്നമില്ല. അന്വേഷണം നടക്കട്ടെ. ഒന്നും മറച്ചുവെക്കാനില്ല. എൻ.ഐ.എ വിളിപ്പിച്ചു അദ്ദേഹം പോയി. അതിൽ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സിപിഎം നേതാവ്.
സ്വർണക്കടത്ത് കേസിൽ ഒന്നാം പ്രതിയായി വരേണ്ട ആൾ കേന്ദ്ര മന്ത്രി വി.മുരളീധരനാണ്. അദ്ദേഹം ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നത് സ്വർണക്കടത്ത് കോൺസുലേറ്റുമായി ബന്ധപ്പെട്ടല്ല നടന്നത് എന്നാണെന്നും സിപിഎം നേതാവ് പറഞ്ഞു.
രണ്ടാമത്തെ ആൾ അനിൽ നമ്പ്യാരാണ്. ഇയാളാണ് പ്രതികൾക്ക് ബുദ്ധി പറഞ്ഞുകൊടുത്തത്. അന്വേഷണം അങ്ങോട്ടേക്ക് പോകാതെ കേസ് അവസാനിക്കില്ലെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു

No comments