Breaking News

ജലീലിന് ക്ലീൻ ചീറ്റ് നൽകിയിട്ടില്ല, ചോദ്യം ചെയ്യൽ തുടരും-എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്


കൊച്ചി: മന്ത്രി കെ.ടി ജലീലിന് ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്നും വീണ്ടും ചോദ്യം ചെയ്യുമെന്നു എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ്. മൊഴി തൃപ്തികരമാണെന്നും ഇനി ജലീലിന്‍റെ മൊഴി എടുക്കേണ്ട ആവശ്യമില്ലെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അറിയിച്ചതായി ചില മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു. ഇതിന് കടകവിരുദ്ധമായ വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.

അതേസമയം, എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി.) മന്ത്രി കെ.ടി ജലീലിൻെറ മൊഴിയെടുത്തത് രണ്ടു ദിവസങ്ങളിലായെന്ന് സൂചന. മന്ത്രി ആദ്യം ഇ.ഡി ഓഫീസിലെത്തിയത് വ്യാഴാഴ്ച രാത്രി 7.30നാണെന്നാണ് വിവരം. രാത്രി 11ന് തിരിച്ചു പോയി. ശേഷം വെള്ളിയാഴ്ച രാവിലെ 10ന് വീണ്ടും ഹാജരായി എന്നാണ് റിപ്പോർട്ട്.

ഇക്കാര്യത്തിൽ ഇതുവരെ മന്ത്രിയുടെ ഔദ്യോഗിക പ്രതികരണം ലഭ്യമായിട്ടില്ല. മന്ത്രി നൽകിയ മറുപടികളും വിശദീകരണങ്ങളും വിശദമായി പരിശോധിച്ച് എൻഫോഴ്സ്മെൻറ് ഡയറക്ടർക്ക് കൈമാറിയിട്ടുണ്ട്. ഡൽഹിയിൽ ഇത് പരിശോധിച്ച ശേഷമായിരിക്കും തുടർനടപടിയെന്നാണ് വിവരം.

No comments