Breaking News

കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ രാജ്യത്ത് വളര്‍ന്നത് മോദിയുടെ താടി മാത്രം; ചിത്രം പങ്കുവെച്ച് ശശി തരൂര്‍

ന്യൂദല്‍ഹി: കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ രാജ്യത്ത് ദൃശ്യമായ ഒരേ ഒരു വളര്‍ച്ച എന്ന തലക്കെട്ടോടെ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ താടി വളര്‍ന്ന ഗ്രാഫിക് ചിത്രം പങ്കുവെച്ച് ശശി തരൂര്‍ എംപി. ഇന്ന് രാവിലെയാണ് ലഭിച്ചത്, അര്‍ത്ഥവത്തായി ചിത്രീകരിച്ചിരിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് തരൂരിന്റെ പ്രതികരണം.

ആക്ടിവിസ്റ്റ് ഉമര്‍ ഖാലിദിനെ അറസ്റ്റ് ചെയ്തതിലും കേന്ദ്ര സര്‍ക്കാരിനെതിരെ ശശി തരൂര്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.

ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെയും ശശി തരൂര്‍ രംഗത്തെത്തിയിരുന്നു. അണ്ണാ ഹസാരെയും അഴിമതി വിരുദ്ധ പ്രസ്ഥാനവും ആംആദ്മി പാര്‍ട്ടിയും യുഎപിഎ സര്‍ക്കാരിനെ താഴെയിറക്കാനുള്ള ആര്‍എസ്എസ് തന്ത്രമായിരുന്നുവെന്ന പ്രശാന്ത് ഭൂഷന്റെ ആരോപണങ്ങള്‍ക്ക് മറുപടി പറയണമെന്നാണ് ശശി തരൂര്‍ കെജ്‌രിവാളിനോട് ആവശ്യപ്പെട്ടത്.

No comments